Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റോണോയെ മുട്ടുകുത്തിച്ച് ഡിബാലയും കോസ്റ്റയും, വൈറലായി വിജയാഘോഷം

, 3:20 pm

ട്രയിനിങ്ങിനിടയിൽ പോലും തോൽപിക്കാനാവാത്ത താരമെന്നാണ് റൊണാൾഡോയെ പറ്റി യുവൻറസ് സഹതാരം ഡഗ്ലസ് കോസ്റ്റ അടുത്തിടെ പറഞ്ഞത്. എന്നാൽ കോസ്റ്റയുടെ വാക്കുകൾ തിരുത്തി എത്ര വലിയ സൂപ്പർ താരമായാലും പിഴവുകൾ സഹജമാണെന്ന് അതിനു പുറകേ തന്നെ റൊണാൾഡോ കാണിച്ചു തന്നു. യുവന്റസ് ട്രെയിനിംഗിനിടയിൽ ഹെഡർ ടെന്നീസ് മത്സരത്തിൽ റൊണാൾഡോയെ തോൽപിക്കുന്ന ഡിബാലയുടെയും ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റയുടെയും വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്. റൊണാൾഡോയും ബൊനൂച്ചിയും ചേർന്ന ടീമിനെയാണ് ഡിബാലയും ഡഗ്ലസ് കോസ്റ്റയും ചേർന്ന് തോൽപിക്കുന്നത്. ബൊനൂച്ചിയും റൊണാൾഡോയും ഈ സീസണിലാണ് യുവന്റസിലെത്തുന്നത്.

റൊണാൾഡോ- ബൊനൂച്ചി ടീമിനെ തോൽപിച്ചതിലുപരിയായി ഡിബാല- കോസ്റ്റ സഖ്യത്തിന്റെ വിജയാഘോഷമാണ് ഫുട്ബോൾ ആരാധകർ ഏറ്റെടുക്കുന്നത്. റഷ്യൻ ലോകകപ്പിലും അതിനു മുൻപും ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ തരംഗമാക്കിയ ‘എൽ’ സെലിബ്രേഷനാണ് ഇരുവരും ചേർന്ന് കാണിക്കുന്നത്. ട്രയിനിംഗിനിടയിൽ പോലും തോൽപിക്കാൻ പ്രയാസമുള്ള റൊണാൾഡോക്കെതിരായ ഓരോ വിജയവും സഹതാരങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുവെന്നാണ് ആരാധകർ ഇതിനെ പറ്റി പറയുന്നത്. റയലിലായിരിക്കുമ്പോൾ ട്രയിനിംഗിനിടയിൽ റൊണാൾഡോ തന്റെ ഉജ്ജ്വല സ്കില്ലുകൾ കൊണ്ട് സഹതാരങ്ങളെ നിഷ്പ്രഭമാക്കുന്ന വീഡിയോകൾ പല തവണ വൈറലായിരുന്നു.

ഈ സീസണിൽ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് യുവന്റസിന്റെ മത്സരം കാണുന്നതിനു വേണ്ടിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രണ്ടാം മെസിയെന്നറിയപ്പെടുന്ന ഡിബാലയും റൊണാൾഡോയും കോസ്റ്റയും ചേർന്ന സഖ്യം ഇറ്റാലിയൻ ഫുട്ബോളിലും യൂറോപ്പിലും പുതിയ ചരിത്രം എഴുതിച്ചേർക്കുമെന്നെ പ്രതീക്ഷയിലാണ് ആരാധകർ. ബൊനൂച്ചി കൂടി ടീമിലെത്തിയതോടെ യുവന്റസിന്റെ പ്രതിരോധവും അതിശക്തമാണ്. കഴിഞ്ഞ കുറേ തവണ അടുത്തെത്തിയിട്ടും കൈവിട്ട യൂറോപ്യൻ കിരീടം ഇത്തവണ സൂപ്പർ താരങ്ങളുടെ കരുത്തിൽ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് യുവന്റസ് ആരാധകർ.

Advertisement