'നീരജിന്റേയും അർഷാദിന്റെയും സഹോദര്യമാണ് ഈ ഒളിമ്പിക്സിലെ ഏറ്റവും മികച്ച നിമിഷം'; ഏറ്റെടുത്ത് ആരാധകർ

ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത് പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ്. 92.97 മീറ്റർ എറിഞ്ഞ് റെക്കോഡ് നേടിയാണ് അദ്ദേഹം സ്വർണ മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് നീരജ് ചോപ്ര. ഇത്തവണ അദ്ദേഹം രണ്ടാം സ്ഥാനം നേടി ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കി. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാമത് എത്തിയത്.

വർഷങ്ങളായി ഇന്ത്യ പാകിസ്ഥാൻ മത്സരം കാണാൻ ആരാധകർക്ക് ഹരമാണ്. ആ പതിവ് ഇവിടെയും തെറ്റിയില്ല. 2016 മുതൽ നീരജിനെതിരെ മത്സരിക്കുന്ന താരമാണ് അർഷാദ്. എന്നാൽ ഇത് ആദ്യമായിട്ടാണ് അർഷാദ് നീരജിനെ ഒരു മത്സരത്തിൽ തോൽപ്പിക്കുന്നത്. ഇവർ രണ്ട് പേരും അടുത്ത സുഹൃത്തുക്കളുമാണ്. ഇന്ത്യ പാകിസ്ഥാൻ ശത്രുത ഇവരെ മാതൃകയാക്കി തീർക്കണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് താരങ്ങളുടെ അമ്മമാരുടെ വാക്കുകൾ.

നീരജിന്റെ അമ്മ സരോജ് ദേവി പറഞ്ഞത് ഇങ്ങനെ:

“ഞങ്ങൾക്ക് വെള്ളിയും സ്വർണ്ണം പോലെയാണ്. നീരജിന്റെ കാലിന് പരിക്കേറ്റിരുന്നു അതിനാൽ അവന്റെ പ്രകടനത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് സ്വർണ്ണം നേടിയ അർഷാദും ഞങ്ങളുടെ മകനെപ്പോലെയാണ്” സരോജ് ദേവി പറഞ്ഞു.

അർഷാദ് നദീമിന്റെ അമ്മ റസിയ പർവീൻ പറഞ്ഞത് ഇങ്ങനെ:

“നീരജ് ചോപ്ര എൻ്റെ മകനെപ്പോലെയാണ്. അവന്‌ വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു, അവൻ നദീമിന് ഒരു സഹോദരനെപ്പോലെയാണ്. ദൈവം അദ്ദേഹത്തിന് മികച്ച വിജയങ്ങളും കൂടുതൽ മെഡലുകളും നൽകട്ടെ” റസിയ പർവീൻ പറഞ്ഞു.

രാഷ്ട്രീയപരമായി ഇന്ത്യ പാകിസ്ഥാൻ ശത്രുക്കൾ ആണെങ്കിലും കായികപരമായി ഇവർ ഒന്നാണ്. യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് കാണാൻ സാധിക്കുന്നത് ഇവരിലൂടെയാണ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ക്രിക്കറ്റിൽ ആയാലും ഇന്ത്യൻ താരങ്ങളും പാകിസ്ഥാൻ താരങ്ങളും കളിക്കളത്തിൽ കാത്ത് സൂക്ഷിക്കുന്ന സുഹൃത്ത് ബന്ധങ്ങളും ബഹുമാനവും, എല്ലാ ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ഒരു മാതൃകയാണ് എന്ന് നമുക്ക് പറയാൻ സാധിക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം