'നീരജ് ചോപ്രയ്ക്ക് പണി കിട്ടി'; ആശങ്കയോടെ ഇന്ത്യൻ ജനത

ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി നേടി ഇന്ത്യയ്ക്ക് അഭിമാനമായി. പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ് ഇത്തവണത്തെ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവായത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏക സ്വർണ മെഡൽ നേടിയ താരമായിരുന്നു നീരജ് ചോപ്ര. ഇത്തവണ താരത്തിന് രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. നീരജ് ചോപ്ര 89.45 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ വെച്ച് തന്നെ നീരജിനു ഞെരമ്പിന്റെ പരിക്ക് മൂലം വേദന അനുഭവപ്പെട്ടിരുന്നു. താരം ഇത് വരെ ഇന്ത്യയിലേക്ക് പുറപ്പെട്ടില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.

നീരജ് ചോപ്രയുടെ കാലിന്റെ ഞെരമ്പിനു ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. ആ വേദന വെച്ചാണ് അദ്ദേഹം മത്സരിച്ചത്. നീരജ് ഇപ്പോൾ ജർമനിയിലേക്ക് പുറപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. അവിടെ ഉള്ള ഡോക്ടർസുമായി കൺസൾട്ട് ചെയ്യ്ത ശേഷം ആയിരിക്കും സർജറി വേണോ വേണ്ടയോ എന്ന് തീരുമാനത്തിൽ എത്തുക. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം ആദ്യം ആയിരിക്കും നീരജ് ഇന്ത്യയിലേക്ക് തിരികെ എത്തുക എന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറഞ്ഞത്.

മത്സരത്തിൽ നീരജ് എറിഞ്ഞ ആറ് ത്രോയിൽ അഞ്ചെണ്ണവും ഫൗൾ ത്രോ ആയിരുന്നു. താരം എറിഞ്ഞ രണ്ടാമത്തെ ത്രോയിലാണ് 89.45 മീറ്റർ ദൂരത്തിൽ അദ്ദേഹത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത്. അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ സ്വർണ മെഡൽ നേടുക എന്ന ലക്ഷ്യമായിരുന്നു നീരജിനു ഉണ്ടായിരുന്നത്. എന്നാൽ അതിനു സാധിക്കാതെ രണ്ടാം സ്ഥാനം കരസ്ഥമാകാനേ സാധിച്ചൊള്ളു. ഒളിമ്പിക്സ് അവസാനിച്ചപ്പോൾ ഇന്ത്യ 71 ആം സ്ഥാനമാണ് ലഭിച്ചത്. 5 വെങ്കലവും ഒരു വെള്ളിയും ആണ് ഇന്ത്യ നേടിയ മെഡലുകൾ.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം