'എനിക്ക് ഒറ്റ ത്രോ മതി'; സീസണിലെ മികച്ച ത്രോയിൽ രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ച് നീരജ് ചോപ്ര

വീണ്ടും സ്വർണ്ണ കുതിപ്പിനായി നീരജ് ചോപ്ര കളിക്കളത്തിൽ നിറഞ്ഞാടുന്നു. ഇന്ന് നടന്ന ജാവലിൻ ത്രോ ക്വാളിഫിക്കേഷനിൽ ആദ്യ ത്രോയിൽ തന്നെ 89.34 മീറ്റർ കടന്ന് നീരജ് ചോപ്ര ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ചു. ഈ സീസണിലെ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. പാരീസ് ഒളിമ്പിക്സിൽ പുതുചരിത്രം രചിച്ച് ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയെ ഉന്നതിയിൽ കൊണ്ട് വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ ജാവലിൻ ത്രോയിൽ നീരജ് ആണ് ചാമ്പ്യൻ. ഈ വർഷവും സ്വർണം നേടി അത് നിലനിർത്താനാണ് താരം ശ്രമിക്കുന്നത്.

ഇന്ത്യയുടെ മറ്റൊരു പുരുഷ താരമായ കിഷോര്‍ ജെനക്ക് മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ താരം പരാജയപെട്ടു. ആദ്യ ത്രോയില്‍ 80.73 മീറ്റര്‍ എറിഞ്ഞ താരത്തിന്റെ പിന്നീടുള്ള രണ്ട് ത്രോയും ഫൗൾ ആയതോടെ കിഷോർ ഒൻപതാം സ്ഥാനത്ത് നിലയുറപ്പിക്കേണ്ടി വന്നു. ആദ്യ ത്രോയിൽ തന്നെ ഫൈനൽ ടിക്കറ്റ് എടുത്ത് പുതിയ ചരിത്രം കുറിച്ച താരമായി നീരജ് ചോപ്ര മാറി. ഗ്രൂപ്പ് ബിയില്‍ മത്സരിച്ചാണ് താരം ഫൈനലിൽ പ്രവേശിച്ചത്.

കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയത് ജര്‍മനിയുടെ ജുലിയന്‍ വെബ്ബര്‍ ആയിരുന്നു. ഇത്തവണ താരം 87.76 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാമതായി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. കൂടാതെ കടുത്ത മത്സരം നൽകാനായിട്ട് പാകിസ്ഥാനും ഒപ്പത്തിനുണ്ട്. 88.63 ദൂരം ജാവലിന്‍ പായിച്ച് പാകിസ്താന്റെ അര്‍ഷാദ് നദീമും ഫൈനല്‍ യോഗ്യത നേടിയെടുത്തു. താരം നേരത്തെ എറിഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

എട്ടാം തിയതി ആണ് ഫൈനൽ മത്സരം നടത്താൻ നിശ്‌ചയിച്ചിരിക്കുന്നത്. ഇപ്പോൾ എറിഞ്ഞതിനേക്കാൾ ദൂരത്തിൽ നീരജിനു എറിയാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് നീരജ് ചോപ്ര. 2022, 2023ലെ ലോക ഫൈനൽസിലും സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. കോമണ്‍മെല്‍ത്ത് ഗെയിംസിലും നീരജ് സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം