IPL 2025: അവന്മാര്‍ നന്നായി കളിക്കാത്തത് കൊണ്ട് കൊല്‍ക്കത്ത ടീമില്‍ മറ്റു ബാറ്റര്‍മാര്‍ക്ക് പണി കിട്ടുന്നു, വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരമാണ്. പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തുളള കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. എട്ട് കളികളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുകളാണ് അവര്‍ക്കുളളത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് ഈ വര്‍ഷം അതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. നായകന്‍ അജിന്‍ക്യ രഹാനെ ശ്രദ്ധേയ പ്രകടനം നടത്തി ടീമിന്റെ രക്ഷകനാവുന്നുണ്ടെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ നിന്നും കാര്യമായ സംഭാവന ലഭിക്കുന്നില്ല. മാത്രമല്ല ബോളര്‍മാരില്‍ നിന്നും ഇംപാക്ടുളള പ്രകടനങ്ങള്‍ ഉണ്ടാവാത്തത് ടീമിനെ ബാധിക്കുന്നു.

അതേസമയം പഞ്ചാബിനെതിരായ മത്സരത്തിന് മുന്നോടിയായി കൊല്‍ക്കത്ത ബാറ്റിങ് ലൈനപ്പിനെ കുറിച്ച് മനസുതുറക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കൊല്‍ക്കത്തയുടെ ബാറ്റിങ് ഓര്‍ഡര്‍ തനിക്ക്‌ മനസിലാവുന്നതിലും അപ്പുറമാണ് എന്നാണ് അദ്ദേഹം പറയുന്നത്. “കഴിഞ്ഞ മത്സരത്തില്‍ റഹ്‌മാനുളള ഗുര്‍ബാസിനെ നിങ്ങള്‍ കളിപ്പിച്ചു. അതുകൊണ്ട് അവനെ നിങ്ങള്‍ വീണ്ടും കളിപ്പിക്കും. അതുപോലെ ചെയ്യണം. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തില്‍ നിങ്ങള്‍ 200ന് അടുത്ത് സ്‌കോര്‍ പിന്തുടരുന്നത് വളരെ വിചിത്രവും വിചിത്രവുമായി തോന്നിയേക്കാം. നിങ്ങള്‍ക്ക് ഒരു ഓവറില്‍ 10 അല്ലെങ്കില്‍ 11 റണ്‍സ് ആവശ്യമായിരുന്നു. എന്നാല്‍ 11 ഓവറുകള്‍ക്ക് ശേഷം നിങ്ങള്‍ 84ന് 3 എന്ന നിലയിലായിരുന്നു, ചോപ്ര പറഞ്ഞു.

Read more

മത്സരത്തില്‍ രഹാനെയുടെയും വെങ്കിടേഷ് അയ്യരുടെയും മെല്ലെപ്പോക്ക് പിന്നാലെ വന്ന റസലിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ‘നിങ്ങള്‍ പൂര്‍ത്തിയാക്കി പൊടിതട്ടിയെടുത്തു. റസ്സല്‍ നന്നായി കളിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം എന്ന് ഡ്വെയ്ന്‍ ബ്രാവോ പിന്നീട് പറഞ്ഞു, പക്ഷേ റസല്‍ ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ ഒരു ഓവറില്‍ 14 അല്ലെങ്കില്‍ 15 റണ്‍സ് വേണ്ടിവരുന്നത് എങ്ങനെയാണ് സംഭവിക്കുന്നതെന്നാണ്‌ ചോദ്യം. അപ്പോള്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും കളിക്കുന്നവര്‍, അതായത് രഹാനെയും വെങ്കിടേഷ് അയ്യരും, ആ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്, ആകാശ് ചോപ്ര വ്യക്തമാക്കി.