Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

‘മറുപടി ബാറ്റിലൂടെ മാത്രം’; സെഞ്ചുറി നേടിയ ശേഷം നയം വ്യക്തമാക്കി ഇന്ത്യന്‍ നായകന്റെ ആഹ്ലാദ പ്രകടനം, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

, 11:44 am

വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത് ബാറ്റിലൂടെ മാത്രമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ശേഷമായിരുന്നു ക്യാപ്റ്റന്‍ കോഹ്ലി വ്യത്യസ്തമായ ആഘോഷം നടത്തിയത്. ഗ്ലൗ ബാറ്റിലിടിച്ച ശേഷം ഗ്യാലറിയെ നോക്കി മറുപടി നല്‍കുന്നത് ബാറ്റിലൂടെ മാത്രമാണെന്ന രീതിയിലായിരുന്നു കോഹ്ലിയുടെ ആംഗ്യം.

25 ാം ടെസ്റ്റ് സെഞ്ചുറിയാണ് കോഹ്ലി ഇന്ന് പൂര്‍ത്തിയാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ബൗണ്ടറി കടത്തിയാണ് കോഹ്ലി സെഞ്ചുറി നേടിയത്. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ ആഘോഷപ്രകടനം കോഹ്ലി നടത്തിയത്.

ഗ്യാലറിയെ ബാറ്റുയര്‍ത്തി കാണിച്ച ശേഷം തന്റെ ഗ്ലൗ ബാറ്റിലിടിച്ച് ഗ്യാലറിക്ക് നേരെ കാട്ടുകയായിരുന്നു. കോഹ്ലി ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതാണ് കോഹ്ലിയുടെ പുതിയ ആഹ്ലാദപ്രകടനത്തിന് കാരണമായിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

Advertisement