'ആ നശിച്ച ക്രിക്കറ്റ് ടീമിനെ ബഹിഷ്‌കരിക്കൂ'; രോഷാകുലയായി തുറന്നടിച്ച് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം

താലിബാന്‍ പുരുഷന്മാര്‍ ദുഷ്ടന്മാരാണെന്നും അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ബഹിഷ്‌കരിക്കണമെന്നും ചെക്ക്-അമേരിക്കന്‍ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ. താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള അഫ്ഗാന്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന മോശമായ അവസ്ഥയെ കുറിച്ച് സംസാരിച്ച അവര്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അവരുടെ അടിച്ചമര്‍ത്തല്‍ നയങ്ങളെ അപലപിച്ചു.

നാല് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, പൊതു ഇടങ്ങളില്‍നിന്ന് സ്ത്രീകള്‍ മായ്ക്കപ്പെട്ടു. ഇത് ഭരണകൂടം സ്ഥാപിച്ച ലിംഗ വര്‍ണ്ണവിവേചനത്തെ അപലപിക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോസ്റ്റ്-പ്രൈമറി വിദ്യാഭ്യാസം താലിബാന്‍ നിരോധിക്കുകയും തൊഴില്‍ പരിമിതപ്പെടുത്തുകയും പാര്‍ക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കും പ്രവേശനം തടയുകയും ചെയ്തു.

‘താലിബാന്‍ പുരുഷന്മാര്‍ ദുഷ്ടന്മാരാണ്. അത് സത്യമായതിനാല്‍ ഞാന്‍ അത് പറഞ്ഞുകൊണ്ടേയിരിക്കും. കൂടാതെ ആ നശിച്ച ക്രിക്കറ്റ് ടീമിനെ ബഹിഷ്‌കരിക്കുക,’ നവരതിലോവ എക്‌സില്‍ കുറിച്ചു.

ലിംഗസമത്വത്തിനുവേണ്ടി ദീര്‍ഘകാലമായി വാദിക്കുന്ന നവരതിലോവ, അഫ്ഗാനിസ്ഥാന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഐസിസിയുടെ ‘പക്ഷപാതത്തെ’ വിമര്‍ശിച്ചു.

പോസ്റ്റ് പ്രൈമറി വിദ്യാഭ്യാസ നിരോധനം താത്കാലിക തീരുമാനം ആണെന്ന് താലിബാന്‍ പറഞ്ഞു. ഇത് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സുരക്ഷിതമായ അന്തരീക്ഷം സ്ഥാപിച്ചതിന് ശേഷം പരിഹരിക്കപ്പെടും എന്നാണ് താലിബാന്‍ ഭാഷ്യം. എന്നാല്‍ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല.

അഫ്ഗാന്‍ സ്ത്രീകളെ മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതില്‍നിന്ന് തടയുന്ന താലിബാന്റെ പുതിയ നിയന്ത്രണത്തെയും നവരതിലോവ വിമര്‍ശിച്ചു. പെണ്‍കുട്ടികളെ മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താലിബാന്‍ തടഞ്ഞതായി കാണിക്കുന്ന വീഡിയോ കഴിഞ്ഞ മാസം ആദ്യം അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും