Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ട്രാക്കില്‍ അഭിമാനത്തിന്റെ വെണ്‍തിളക്കം; 400 മീറ്ററില്‍ അനസിനും ഹിമയ്ക്കും വെള്ളി

, 6:29 pm

ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ പുരുഷവിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും വനിതകളില്‍ പതിനെട്ടുകാരി ഹിമ ദാസിനും വെള്ളി. 45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. അതേസമയം, 400 മീറ്റര്‍ ദേശീയ റെക്കോഡോടെ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ മെഡല്‍ നേട്ടം. പുരുഷ വിഭാഗത്തില്‍ ഖത്തറിന്റെ അബ്ദലേല ഹസനാണ് (44.89) സ്വര്‍ണം. ബഹ്‌റൈന്റെ അലി ഖാമിസ്സിനാണ് (45.70) വെങ്കലം.

വനിതകളില്‍ ബഹ്‌റൈന്റെ സല്‍വ ഈദ് നാസറും (50.09) സ്വര്‍ണവും കസഖിസ്ഥാന്റെ എലീന മിഖീന (52.63) വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ ഹിമയ്‌ക്കൊപ്പം ഓടിയ ഇന്ത്യന്‍ താരം നിര്‍മല ഷിയറന്‍ നാലാമതായി (52.96) ഫിനീഷ് ചെയ്തു. പുരുഷവിഭാഗത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ആരോക്യ രാജീവ് 45.84 സെക്കന്‍ഡില്‍ നാലാമതായി ഓടിയെത്തി.

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി സിന്ധുവും സെമി ഫൈനലില്‍ കടന്നു. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണിത്. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ ഇന്ന് വെള്ളി നേടിയിരുന്നു. ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 33 മെഡലുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

Advertisement