ഏഷ്യന്‍ ഗെയിംസ്: ഷൂസിന് വലുപ്പമില്ല, പാന്റ്‌സിന് ഇറക്കമില്ല; കാരണം പറഞ്ഞ് അഞ്ജു ബോബി ജോര്‍ജ്

ഏഷ്യന്‍ ഗെയിംസ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന് പങ്കെടുക്കാനാകാത്തതിനോട് പ്രതികരിച്ച് മുന്‍ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ്. ഷൂസിന് വലുപ്പമില്ല, പാന്റ്‌സിന് ഇറക്കമില്ല തുടങ്ങിയ കാരങ്ങളാലാണ് ഇന്ത്യന്‍ വോളിബോള്‍ ടീമിന് ഈ ദുര്‍വിധി സംഭവിച്ചത്. ടെയ്ലര്‍മാരൊന്നുമുണ്ടാവില്ലെന്നും താരങ്ങള്‍ തന്നെയാണ് പരസ്പരം അളവെടുക്കുന്നതെന്നും അതിനാലാണ് ഇത് സംഭവിക്കുന്നതെന്നും അഞ്ജു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വോളിബോള്‍ ടീമിനു മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാനായില്ലെന്ന കാര്യം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ സംഭവിക്കുന്നതിനു ഒരു കാരണമുണ്ട്. ടെയ്ലര്‍മാരൊന്നുമുണ്ടാവില്ല, താരങ്ങള്‍ തന്നെയാണ് പരസ്പരം അളവെടുക്കുന്നത്. മെഷര്‍മെന്റ് എടുക്കണമെന്ന് നിര്‍ദേശം കിട്ടും, അങ്ങോട്ടുമിങ്ങോട്ടും അളവെടുത്തു നല്‍കും.

ഞാന്‍ അടുത്തയാളുടെ എടുക്കും, അയാള്‍ മറ്റൊരാളുടെ എടുക്കും. അപ്പോള്‍ നമുക്ക് സങ്കല്‍പ്പിക്കാമല്ലോ ഷൂസും പാന്റ്‌സും പാകമാകുമോ എന്ന്. ഇപ്രാവശ്യവും അങ്ങനെയാണ് സംഭവിച്ചത്. ടെയ്ലറെടുക്കേണ്ട ജോലി താരങ്ങളെടുത്താല്‍ ഇങ്ങനെയിരിക്കും.

ടീമംഗങ്ങള്‍ക്ക് സ്വയം അളവറിയാന്‍ സാധ്യതയില്ല, അപ്പോള്‍ കോച്ചുമാരുള്‍പ്പെടെ ടെയ്ലര്‍മാരുടെ ജോലിയെടുക്കും. ശേഷം ഫെഡറേഷന് കൊടുക്കും, അവര്‍ മാനുഫാക്ച്ചറിനു കൈമാറും. അങ്ങനെയാണ് സംഭവിക്കുക. ഇത്തവണ വോളി ടീമിനു പണികിട്ടി- അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

Latest Stories

ഫണ്ട് ലഭിച്ചിട്ടും റോഡ് നിര്‍മ്മാണത്തിന് തടസമായത് റിസോര്‍ട്ടിന്റെ മതില്‍; ജെസിബി ഉപയോഗിച്ച് മതിലുപൊളിച്ച് എച്ച് സലാം എംഎല്‍എ

മാഗ്നസ് കാൾസൻ്റെ അയോഗ്യത 'ഫ്രീസ്റ്റൈൽ ചെസ് ഗോട്ട് ചലഞ്ചിൽ' ലോക ചാമ്പ്യൻ ഡി ഗുകേഷുമായുള്ള മത്സരത്തെ ബാധിക്കുമോ?

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

'പരസ്യ കുർബാനയർപ്പണം പാടില്ല, പ്രീസ്റ്റ് ഹോമിലേക്ക് മാറണം'; സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്

ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചത് ആ രണ്ട് ആളുകൾ, അവരുടെ ഉപദേശം ഞങ്ങളെ സഹായിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി വാഷിംഗ്‌ടൺ സുന്ദർ

പിസ ഡെലിവെറിയ്ക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞുപോയി; ഗര്‍ഭിണിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് ഡെലിവെറി ഗേള്‍

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്

അഞ്ച് ലക്ഷം ദിവസ വാടക നല്‍കുന്ന കാരവാന്‍ ബച്ചന്‍ സാറിന് വേണ്ടിയുണ്ട്, പക്ഷെ ഉപയോഗിക്കില്ല.. ഞാന്‍ നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്: ശോഭന

'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്