പാരീസ് ഒളിമ്പിക്സിൽ ഉപയോഗിക്കുന്നത് ആന്റി സെക്സ് ബെഡുകൾ, പ്രത്യേകതകൾ ഇവ

കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന മത്സരാർത്ഥികൾക്ക് ഒളിമ്പിക് വില്ലേജുകളിലെ അവരുടെ മുറിയിൽ ആന്റി സെക്സ് ബെഡുകൾ ആയിരുന്നു ഏർപ്പാടാക്കിയിരുന്നത്. അന്ന് കൊറോണ പടർന്നിരുന്ന സമയത്തായിരുന്നു ഒളിമ്പിക്സ് ക്രമീകരിച്ചിരുന്നത്. ഗെയിംസിൽ പങ്കെടുക്കാൻ വരുന്ന താരങ്ങൾ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ് അവർ ആന്റി സെക്സ് ബെഡുകൾ നിർമ്മിച്ചത്. എന്നാൽ ഈ വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സുകളിലെ മത്സരാർത്ഥികൾക്ക് മുൻപത്തെ പോലെ തന്നെ ഉള്ള ആന്റി സെക്സ് ബെഡുകൾ ആണ് വീണ്ടും ക്രമീകരിച്ചിരിക്കുന്നത്. കാർഡ്ബോർഡ് കൊണ്ട് നിർമിച്ചവയാണ് ഈ ബെഡുകൾ.

കഴിഞ്ഞ കൊറോണ സമയത് നടന്ന ടോക്കിയോ ഒളിമ്പിക്സിൽ ആയിരുന്നു ഈ ബെഡുകൾ ആദ്യമായി അവതരിപ്പിച്ചത്. ആ ബെഡുകൾ നിർമിച്ചത് ജപ്പാൻ ആയിരുന്നു. ഇതിന്റെ ബലം പരിശോധിക്കുന്ന വീഡിയോസ് അന്ന് കുറെ മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. അങ്ങനെ ആണ് ഇതിന് ആന്റി സെക്സ് ബെഡുകൾ എന്ന പേര് ലഭിച്ചത്. ഈ വർഷത്തെ ഒളിമ്പിക്സിലും ഇതേ തരത്തിലുള്ള കാർഡ്ബോർഡ് കട്ടിലുകളാണ് ഫ്രാൻസ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഇത് മുൻപത്തെ പോലെ ഉള്ളവയല്ല, മറിച്ച് മുമ്പത്തേക്കാൾ ബലം കൂടിയ കട്ടിലുകളാണ് നിർമിച്ചിരിക്കുന്നത്.

ഒളിമ്പിക്‌സിനെത്തിയ നിരവധി കായികതാരങ്ങള്‍ ഇവയുടെ ബലം പരീക്ഷിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചിട്ടുണ്ട്.ഓസ്‌ട്രേലിയൻ ടെന്നീസ് താരങ്ങളായ ഡാരിയ സാവില്ലെയും, എലന്‍ പെരസും കാര്‍ഡ്‌ബോര്‍ഡ് കട്ടിലിനു മുകളിലേക്ക് ചാടുന്നതിന്റെയും പരിശീലിക്കുന്നതിന്റെയും വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു. മറ്റൊരു താരം ബ്രിട്ടീഷ് ഡൈവർ ടോം ഡാലെ ആണ് അദ്ദേഹവും കട്ടിലിന്റെ ബലം പരിശോധിക്കുന്ന വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ഐറിഷ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റായ റൈസ് മക്ലെനാഗനും ഇവയുടെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. ഇതിനു വിചാരിച്ച പോലെ അത്ര ബലം ഇല്ല എന്നും കൂട്ടി ചേർത്തു.

നേരത്തെ നടന്ന ടോക്കിയോ ഒളിമ്പിക്സിൽ കൊറോണ വ്യാപനം തടയാൻ വേണ്ടി ആയിരുന്നു അവർ അത് പോലത്തെ ബെഡുകൾ നിർമിച്ചത് എന്നായിരുന്നു അവരുടെ വാദം. ഒരു മനുഷ്യന്റെ ശരീര ഭാരം താങ്ങാൻ പറ്റുന്ന അത്രയും ബലം ഉള്ളവ നിർമിച്ചിരുന്നു അവർ. 18000 കട്ടിലുകളാണ് കഴിഞ്ഞ വർഷം അവർ ഒളിമ്പിക്സിനായി നിർമിച്ചിരുന്നത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ