ഈ തവണത്തെ പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത് പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ്. 92.97 മീറ്റർ എറിഞ്ഞാണ് താരം സ്വർണ മെഡൽ നേടിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യൻ താരം നീരജ് ചോപ്രയാണ്. 89.45 മീറ്റർ ആണ് താരം എറിഞ്ഞത്. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ആയിരുന്നു സ്വർണം നേടിയിരുന്നത്. മെഡൽ നേടിയ ശേഷം താരങ്ങൾ പറഞ്ഞ കാര്യം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
അർഷാദ് നദീം പറഞ്ഞത് ഇങ്ങനെ:
“നീരജിന്റെ കഥ സിനിമ ആവുകയാണെങ്കിൽ അവന്റെ റോൾ ചെയ്യാൻ ഷാരൂഖ് ഖാൻ ആയിരിക്കും മികച്ച ഓപ്ഷൻ”. അർഷാദ് നദീം പറഞ്ഞു.
നീരജ് ചോപ്ര പറഞ്ഞത് ഇങ്ങനെ:
“അർഷാദിന് നല്ല ഉയരമുള്ളതിനാൽ ഉയരമുള്ള നായകനെയാണ് നിങ്ങൾ അന്വേഷിക്കേണ്ടത്. ഇന്ത്യയിൽ ചെറുപ്പ സമയത്തെ അമിതാഭ് ബച്ചന് ആ വേഷം ചെയ്യാൻ സാധിക്കുമായിരുന്നു” നീരജ് ചോപ്ര പറഞ്ഞു.
Read more
മത്സരത്തിൽ ഇവർ ശത്രുക്കൾ ആണെങ്കിലും കളിക്കളം വിട്ടാൽ ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ജാവലിൻ ത്രോയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ 4.1 കോടി വ്യുയുവേഴ്സ് ലഭിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ പോരാട്ടം കാണാൻ എന്നും ആരാധകർക്ക് ആവേശമാണ്. 2016 മുതൽ അർഷാദ് നീരജിന്റെ കൂടെ മത്സരിക്കുന്നു. എന്നാൽ ഇത് ആദ്യമായിട്ടാണ് നീരജിന്റെ അർഷാദ് തോൽപ്പിക്കുന്നത്. 92.97 മീറ്റർ എറിഞ്ഞ് പുതിയ റെക്കോഡ് ആണ് അർഷാദ് നേടിയരികുന്നത്.