Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ഫുട്‌ബോളില്‍ മാത്രമല്ല, ഹോക്കിയിലും അര്‍ജന്റീന നാണം കെട്ടു: തുരത്തിയത് ഇന്ത്യന്‍ പട

, 6:06 pm

ചാംപ്യന്‍സ് ട്രോഫു ഹോക്കി ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു. ഹര്‍മന്‍പ്രീത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. മാതിയാസ് പെരെഡ്‌സാണ് അര്‍ജന്റീനയുടോ ഗോള്‍ നേട്ടക്കാരന്‍. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

രമണ്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, മന്ദീപ് സിങ്, ലളിത് ഉപാധ്യായ് എന്നിവരാണ് പാക്കിസ്ഥാനെതിരേ ഗോളിടിച്ചത്. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ പ്രതിരോധ നിരയുടെ മികവിലാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയ്ക്കായി സര്‍ദാര്‍ സിങ് തന്റെ 300ാം മത്സരം ജയത്തോടെ പൂര്‍ത്തിയാക്കി. 27ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

Advertisement