Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് ഇരുപത്തിയൊന്നുകാരൻ, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പ്രവചനം ഫൈനലിന് ശേഷം തുറക്കും

, 12:10 pm

ലോകകപ്പ് ഫുട്‌ബോൾ ജേതാക്കളെ കുറിച്ചുള്ള പ്രവചനം സീൽ ചെയ്ത് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച് ഇരുപത്തൊന്നുകാരൻ ശ്രദ്ധേയനാകുന്നു. സൈക്കോളജിക്കൽ ഇല്ല്യൂഷനിസ്റ്റ് ആയ അർജുൻ ഗുരു എന്ന വിദ്യാർത്ഥിയാണ് റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിലെ സെമി ഫൈനൽ, ഫൈനൽ, ഗോൾഡൻ ബൂട്ട് ജേതാക്കളെ മുൻകൂട്ടി പ്രവചിച്ച് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നത്.

ക്വാർട്ടർ ഫൈനൽ തുടങ്ങുന്നതിനു മുൻപായിരുന്നു അർജുന്റെ പ്രവചനം. സെമി ഫൈനലിൽ എത്തുന്ന ടീമുകൾ, സെമിയിലെ ഗോളുകളുടെ എണ്ണം, ലോകകപ്പ് ജേതാക്കൾ, ഫൈനലിൽ നേടുന്ന ഗോളുകളുടെ എണ്ണം, ഗോൾഡൻ ബൂട്ട്ജേതാവ്, ബോൾ, ഗ്ലോവ് ജേതാക്കൾ എന്നിവരുടെ പേരുകൾ എഴുതിയ ശേഷം ഹൈബി ഈഡൻ എം എൽ എ, ചലച്ചിത്രതാരം ശരൺ പുതുമന , മാധ്യമപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വെച്ച് കവറിലാക്കി സീൽ ചെയ്തു. സീൽ ചെയ്ത കവറുകൾ ഗോദ്‌റേജിന്റെ ഇലക്ട്രോണിക് സേഫിൽ വെച്ച ശേഷം എറണാകുളം എം ജി റോഡിലെ സെൻട്രൽ മാളിലെ ലോക്കറിലേക്ക് മാറ്റി. 24 മണിക്കൂറും പ്രവർത്തിക്കുന്ന വൈഫൈ ക്യാമറയും ഇതോടൊപ്പമുണ്ട്. ഹൈബി ഈഡനും ശരണും ചേർന്നാണ് സേഫിൻറെ പിൻ നമ്പർ സെറ്റ് ചെയ്തത്. സീൽ ചെയ്തത് മുതൽ ലോക്കർ തുറന്ന് കവറുകൾ പുറത്തെടുക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ സേഫിനൊപ്പമുള്ള ക്യാമറ റെക്കോഡ് ചെയ്യും. ലോകകപ്പ് ഫൈനലിന് ശേഷം വിശിഷ്ട വ്യക്തികളുടെയും മാധ്യമങ്ങളുടെയും മുന്നിൽ വച്ചായിരിക്കും സേഫ് തുറന്ന് സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന കവറുകൾ തുറക്കുക.

എറണാകുളം സ്വദേശിയായ അർജുൻ പഠിച്ചതും വളർന്നതും വിദേശത്താണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയ ശേഷം കൊച്ചിയിൽ സ്വന്തം നിലയിൽ ഷോകൾ നടത്തി വരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി മെൻറ്റലിസം പരിശീലിച്ചു വരുന്നു. ഇത്തവണത്തെ ലോകകപ്പ് പ്രവചനാതീതമായ ആവേശത്തിലേക്ക് കടന്നതോടെയാണ് ഇത്തരമൊരു ആശയവുമായി അർജുൻ മുന്നോട്ട് വന്നത്.

Advertisement