Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ആവേശപ്പോരാട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളിത്തിളക്കം: ഗെയിംസിലെ വേഗമേറിയ രണ്ടാമത്തെ വനിതാ താരമായി ദ്യുതി

, 9:33 pm

ഏഷ്യന്‍ ഗെയിംസിലെ വനികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് വെള്ളി. 11.32 സെക്കന്‍ഡിലാണ് ദ്യുതി രണ്ടാമതായി ഫിനിഷ് ചെയ്തത്. ഒന്നാമതെത്തിയ ബഹ്‌റൈന്‍ താരം എഡിഡിയോങ് ഒഡിയോങ് 11.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ ചൈനീസ് താരം വെയ് യോങ്ഗ്ലി 11.33 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലം സ്വന്തമാക്കി.

.2 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ദ്യുതിക്ക് സ്വര്‍ണമെഡല്‍ നഷ്ടമായത്. ദ്യുതിയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.

പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസും വനിതകളില്‍ പതിനെട്ടുകാരി ഹിമ ദാസും വെള്ളി നേടിയിരുന്നു. 45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. അതേസമയം, 400 മീറ്റര്‍ ദേശീയ റെക്കോഡോടെ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ മെഡല്‍ നേട്ടം. പുരുഷ വിഭാഗത്തില്‍ ഖത്തറിന്റെ അബ്ദലേല ഹസനാണ് (44.89) സ്വര്‍ണം. ബഹ്റൈന്റെ അലി ഖാമിസ്സിനാണ് (45.70) വെങ്കലം.

വനിതകളില്‍ ബഹ്റൈന്റെ സല്‍വ ഈദ് നാസറും (50.09) സ്വര്‍ണവും കസഖിസ്ഥാന്റെ എലീന മിഖീന (52.63) വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ ഹിമയ്ക്കൊപ്പം ഓടിയ ഇന്ത്യന്‍ താരം നിര്‍മല ഷിയറന്‍ നാലാമതായി (52.96) ഫിനീഷ് ചെയ്തു. പുരുഷവിഭാഗത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ആരോക്യ രാജീവ് 45.84 സെക്കന്‍ഡില്‍ നാലാമതായി ഓടിയെത്തി.

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളും പി.വി സിന്ധുവും സെമി ഫൈനലില്‍ കടന്നു. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണിത്. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ ഇന്ന് വെള്ളി നേടിയിരുന്നു. ഏഴു സ്വര്‍ണവും പത്ത് വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 34 മെഡലുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

Advertisement