Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ഹിമ ദാസിനെ ‘ഇംഗ്ലീഷ് പഠിപ്പിച്ച’ അത്‌ലറ്റിക് ഫെഡറേഷന്റെ ട്വിറ്റര്‍ പോസ്റ്റില്‍ അക്ഷരത്തെറ്റ്; സോഷ്യല്‍ മീഡിയ ട്രോളിയപ്പോള്‍ ട്വീറ്റ് മുക്കി തടിയൂരി

, 12:55 pm

ലോക അത്‌ലറ്റിക് വേദിയിലെ  ഇന്ത്യയുടെ അഭിമാന താരം ഹിമ ദാസിനെ ഇംഗ്ലീഷ് പഠിപ്പിക്കാനിറങ്ങിയ അത്‌ലറ്റിക് ഫെഡറേഷനെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 20 ലേകകപ്പ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ഹിമ ദാസിനെ അഭിനന്ദിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കുറിച്ച ട്വിറ്റര്‍ പോസ്റ്റാണ് ഹിമയെ അവഹേളിക്കുന്നതായത്.

ഇന്ത്യന്‍ താരത്തിന്റെ  ഇംഗ്ലീഷ് മോശമാണെങ്കിലും  പ്രകടനം കുഴപ്പമില്ല  എന്നാണ് ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ താരത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ പരിഹസിച്ച ട്വീറ്റിലെ അക്ഷര പിശക് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ തിരിച്ചടിച്ചു.

‘സ്പീക്കിങ്ങ്’ എന്ന വാക്കിനു പകരം ‘സ്‌പെക്കിങ്ങ്’ എന്നായിരുന്നു ‘ഇംഗ്ലീഷ് വാദ്ധ്യാര്‍’ ചമഞ്ഞവര്‍ കൊടുത്തത്.  ‘സ്പീക്കിങ്ങ്’ എന്ന നിസാര വാക്ക് പോലും തെറ്റിക്കാതെ എഴുതാന്‍ അറിയാത്തവരാണ് താരത്തിന്‍റെ ഇംഗ്ലീഷിനെ പരിഹസിച്ചതെന്ന്  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ഫെഡറേഷന്‍ ട്വീറ്റ്  പിന്‍വലിക്കുകയായിരുന്നു.

 

Advertisement