ആരും പേടിക്കണ്ട, പാറ പോലെ ഉറച്ച് നില്‍ക്കാറുള്ള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഓഖി ചുഴലിക്കാറ്റില്‍ ചെറുതായി ഒന്നു പായല്‍ പിടിച്ച് വഴുകിയതാണ്

എഫ്‌സി ഗോവയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് തീരെ രസിച്ചിട്ടില്ല. ഒന്നും രണ്ടും ഗോളിനല്ല രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് തോറ്റതെന്ന സങ്കടം ഉള്ളില്‍ കിടക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഫെയസ്ബുക്ക് പേജില്‍ രോഷം കൊള്ളുകയാണ് ആരാധകര്‍. കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില പിണഞ്ഞ ബ്ലാസ്റ്റേഴ്‌സ് മൂന്നാം മത്സരത്തില്‍ ജയം തേടിയാണ് ഗോവയിലേക്ക് വിമാനം കയറിയത്. എന്നാല്‍, അവിടെ കാത്തിരുന്നത് ദുരന്തമായിരുന്നു. അതേസമയം, തോല്‍വിയില്‍ ടീമിന് പിന്തുണ നല്‍കിയും ആരാധകര്‍ രംഗത്തുണ്ട്.

മികച്ച ഇന്ത്യന്‍ താരങ്ങളെ ലഭിച്ചിട്ടും ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിക്കാത്ത കോച്ച് പരാജയമാണെന്നടക്കമുള്ള ആരോപണങ്ങളാണ് ആരാധകര്‍ നടത്തുന്നത്. കോച്ച് കളിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന സുഹൃത്തുക്കള്‍ക്ക് അവസരം നല്‍കി സഹായിച്ചതാണ്. ഇതൊന്നും അറിയാതെ അവരുടെ പഴയകാല കളി കണ്ട് നമ്മള്‍ വെറുതെ ദിവാ സ്വപ്നം കണ്ടു എന്ന കമന്റും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ഈ കോച്ച് ഒരു കഥയും ഇല്ലാത്തവനാണെന്നു മാഞ്ചസ്റ്റര്‍ വിട്ടതിനു ശേഷമുള്ള അയാളുടെ കരിയര്‍ നോക്കിയാല്‍ മനസിലാകും, ഗോകുലം എഫ്‌സിയോട് സമനില ആയപ്പോള്‍ ഉറപ്പിച്ചതാണ് ഈ സീസണ്‍ പോയെന്നു. അലക്‌സ് ഫെര്‍ഗ്യൂസന് ചായ വാങ്ങി നടന്ന കോച്ചും വയസായി വീട്ടിലിരുന്ന ബെര്‍ബറ്റോവും എല്ലാം കൊള്ളാം. ഇനി ടീമിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് ഇങ്ങോട്ട് വരേണ്ട, ഈ ടീം വെറും വേസ്റ്റ് ആണെന്നുള്ള രൂക്ഷ വിമര്‍ശന കമന്റുകളും ബ്ലാസ്റ്റേഴ്‌സിനെതിരേ വന്നിട്ടുണ്ട്.

ചില സാങ്കേതിക കാരണങ്ങള്‍ മൂലം കലിപടക്കല്‍ അടുത്ത കളിയിലേക്ക് മാറ്റി വെച്ചിരിക്കുന്നു. ചിലപ്പോള്‍ കപ്പടിക്കല്‍ അടുത്ത സീസണിലേക്കു നീട്ടി വെക്കാന്‍ സാധ്യത എന്നും റിപ്പോര്‍ട്ടുകളുണ്ടെന്ന ട്രോളുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റുകളായി വരുന്നു
ഇതൊക്കെ കേട്ടിട്ട് കലിപ്പ് കേറണ്…കാല് തരിക്കണ്..കൈ തരിക്കണ്..നാവ് തരിക്കണ്…എന്ന് പറയാനും ആരാധകര്‍ മടിച്ചിട്ടില്ല.

ആരും പേടിക്കണ്ട.. പാറ പോലെ ഉറച്ച് നില്‍ക്കാറുള്ള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഓഖി ചുഴലിക്കാറ്റില്‍ ചെറുതായി ഒന്നു പായല്‍ പിടിച്ച് വഴുകിയതാണ്.. ഇത്രയും നാള്‍ കളി ഒന്നും തോറ്റിട്ടില്ല എന്ന് പറഞ്ഞു പിടിച്ച് നിന്നു. ഇനി എന്ത് പറയുമോ ആവോ.. തല്‍ക്കാലം സ്ഥിരം പറയുന്നത് തന്നെ പറയാം.. കലിപ്പടക്കണം കപ്പടിക്കണം. ട്രോള്‍ കമന്റുകളുടെ നിര നീളുന്നു.

അതേസമയം, ചത്താലും ചങ്കാണ് ബ്ലാസ്റ്റേഴ്സ്, ഇതിലും വലിയ തോല്‍വികള്‍ ഏറ്റുവാങ്ങിയാലും ഞങ്ങള്‍ക് ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞാല്‍ ഒരു ഹരമാണ് കാരണം ഞങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കണ്ടത് കണ്ണുകൊണ്ടല്ല മനസ്സ്‌കൊണ്ടാണെന്ന് പറയാനും ആരാധകരുണ്ട്.

കളിയില്‍ തോല്‍വിയും ജയവും സ്വാഭാവികം. തിരിച്ചു വരാന്‍ ഇനിയും സമയമുണ്ട്. കഴിഞ്ഞ 3 മത്സരങ്ങള്‍, പ്രത്യേകിച്ച് മുംബൈക്കെതിരെയുള്ള മത്സരം കണ്ടവര്‍ ഇന്ന് കരുത്തരായ ഗോവക്കെതിരെ തോല്‍വി പ്രതീക്ഷിച്ചത് തന്നെയാണ്. അതിന്റെ ആഘാതം എത്ര കുറക്കാന്‍ ടീം ശ്രമിക്കും എന്നതില്‍ ആയിരുന്നു സംശയം. കേരളത്തിന്റെ പ്രതിരോധ നിര ശരിക്കും പരീക്ഷിക്കപ്പെട്ടത് ഇന്നാണ്. വെസ്റ്റ് ബ്രൗണിന്റെ സാന്നിധ്യം വരും മത്സരങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും.

മറ്റൊരു കമന്റ് ഇങ്ങനെ,
ഗോവയുടെ ശരാശരി പ്രതിരോധ നിരയെ മറികടക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടത് ബെര്‍ബറ്റോവിന്റെ അഭാവം കൊണ്ടാകാം. എത്ര പാസുകള്‍ ആണ് അലക്ഷ്യമായി നല്‍കിയത്. 91 ആം മിനിറ്റില്‍ മിലന്‍ സിംഗിന്റെ ഫ്രീ കിക്ക്…. എന്തൊരു ദുരന്തം ആണത് കോര്‍ണര്‍ കിക്കുകള്‍ അലക്ഷ്യമായി അടിക്കുന്നത് കണ്ട് കോച്ച് അസ്വസ്ഥനാകുന്നതും കണ്ടു. രണ്ടാം പകുതിയുടെ അവസാനം മികച്ച അവസരങ്ങളും ഷോട്ടുകളും നമ്മുടെ ഭാഗത്തു നിന്നുണ്ടായി. ഗോവന്‍ ടീമുകളുടെ ഷോട്ടുകളുടെ മനോഹാരിത ഒന്ന് വേറെ തന്നെ ആയിരുന്നു. ജാക്കി ചന്ദിനും, ഗോളിക്കും നന്ദി പറയാം. ഈ തോല്‍വി തുടക്കത്തില്‍ തന്നെ കിട്ടിയത് ഗുണം ചെയ്യും. വരും മത്സരങ്ങളില്‍ ടീം മികച്ച കളി പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കാം.

https://www.facebook.com/keralablasters/photos/a.1462324337386889.1073741828.1449851708634152/1984554341830550/?type=3&theater

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?