കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ പ്രീ സീസണ്‍ ക്യാമ്പ് തൃപ്രയാറില്‍ ആരംഭിച്ചു

തൃശൂര്‍: പ്രൈം വോളിബോള്‍ ലീഗിന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിന്റെ പ്രീ സീസണ്‍ പരിശീലന ക്യാമ്പ് തൃപ്രയാറില്‍ ആരംഭിച്ചു.

മുഖ്യ പരിശീലകന്‍ എം.എച്ച്. കുമാര, സഹപരിശീലകരായ ഹരിലാല്‍, ബോബി സേവിയര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര കളിക്കാരായ കാര്‍ത്തിക് എ, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവരടക്കം 12 കളിക്കാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. യുഎസില്‍ നിന്നുള്ള കോള്‍ട്ടന്‍ കോവല്‍, കോഡി കാഡ്‌വെല്‍ എന്നിവര്‍ ഉടന്‍ ക്യാമ്പില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതിദിനം ആറ് മണിക്കൂറോളമാണ് പരിശീലനം നടക്കുന്നത്. പ്രശസ്തരായ കോച്ചുമാരുടെ കീഴില്‍ കഠിന പരിശീലനത്തിലുള്ള പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് ടീം അധികൃതര്‍ പറഞ്ഞു. ഈ മാസം 25 വരെയാണ് പരിശീലന ക്യാമ്പ്. ഏഴ് ടീമുകളുമായി പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 5-ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍