ഒരു വിലയും ഇല്ലാത്ത ഒരുത്തിയെന്ന് വിളിച്ച ബ്രിജ്ഭൂഷൻ, തെരുവിലൂടെ വലിച്ചിഴച്ച പൊലീസ് ഉദ്യോഗസ്ഥർ; വിനേഷ് ഫോഗട്ടിന് ഇത് പലരുടെയും നെഞ്ചത്തുളള ഇടി; വീഡിയോ കാണാം

ഫെഡറേഷൻ മേധാവിക്കെതിരെ ഒരു വർഷം പ്രതിഷേധം, 40 ദിവസം നടപ്പാതകളിൽ കിടന്നു. ഒരുപാട് മർദ്ദനം ഏറ്റുവാങ്ങി. പോലീസ് ഉദ്യോഗസ്ഥർ ഒരു ദയയും ഇല്ലാതെ റോഡിലൂടെ വലിച്ചിഴച്ചു. ഒരുപാട് കാലം കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയ മെഡലുകൾ എല്ലാം ഗംഗയിൽ മുക്കുന്നു. ശേഷം ഗുരുതര പരിക്കിന്റെ പിടിയിൽ ആയതിനാൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയാകുന്നു. ഇങ്ങനെ ഉള്ള ഏറ്റവും വിഷമം ഏറിയ കാലത്തിലൂടെ കടന്നുപോകുന്ന ഒരു താരത്തിന് ഒളിമ്പിക്സ് യോഗ്യത കിട്ടി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അതും കഴിഞ്ഞ് അതെ താരം ഒളിമ്പിക്സ് ഫൈനലിൽ കൂടി എത്തിയെന്ന് പറഞ്ഞാൽ ചിലപ്പോൾ അതൊരു ഷോക്ക് ആയിരിക്കുമല്ലേ. അതെ, താൻ നടത്തിയ വീരോചിത പോരാട്ടങ്ങൾ ഒന്നും വെറുതെയല്ല എന്നും കരുത്തും തന്റേടവും ഒന്നും പണയം വെക്കാനും നട്ടെല്ല് പണയം വെക്കാനും താൻ ഉദ്ദേശിച്ചിട്ടില്ല എന്നും തെളിയിച്ചിരിക്കുകയാണ് വിനേഷ് ഫോഗട്ട്.

ഗുസ്തി ഫെഡറേഷൻ മേധാവിയായ ബ്രിജ്ഭൂഷൻ സിങാണ് സംഭവത്തിലെ എല്ലാം വില്ലൻ. ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡൻറുമായ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരേ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ അതിൽ ഉൾപ്പെട്ടിരുന്നു. മേധാവി നടത്തിയ ക്രൂരമായ ആക്രമണത്തിന് എതിരെ ഗുസ്തി താരങ്ങൾ തെരുവിലേക്ക് ഇറങ്ങുന്നു. എന്നാൽ സമരം നാളുകൾ പിന്നിട്ടപ്പോഴും നടപടികൾ ഉണ്ടായില്ല. രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങളുടെ എല്ലാം കൂട്ടായ്മയിൽ പല സമരരീതികൾ വഴി അദ്ദേഹത്തിന് എതിരെ പ്രതികരിക്കാൻ ശ്രമിച്ചിട്ടും കാര്യാമായ ചലനം ഉണ്ടായില്ല. കേന്ദ്ര സർക്കാർ തങ്ങളോട് കാണിക്കുന്ന അനീതിക്ക് എതിരെ പ്രമുഖ ഗുസ്തി താരങ്ങളായ വിനേഷ്, സാകഷി മാലിക്ക്, ഉൾപ്പടെ ഉള്ളവർ തങ്ങൾക്ക് കിട്ടിയ ഖേൽര്തന, അർജുന പുരസ്‌ക്കാരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിച്ചു.

സമരത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആക്രമണത്തിൽ നിന്ന് കുതറി മാറുന്ന വിനീഷിന്റെ ചിത്രം അധികമാരും മറക്കാനിടയില്ല. എന്തായാലും കഴിഞ്ഞുപോയ കാലത്ത് താൻ നേരിട്ട അവഗണക്ക് എല്ലാം മറുപടിയുമായി അവൾ പാരിസിൽ എത്തി. തുടർച്ചയായി മൂന്ന് ഒളിമ്പിക്സുകൾക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരി എന്ന നേട്ടത്തോടെ എത്തിയ വിനീഷിന് കൈവിട്ടുപോയ ഒളിമ്പിക് മെഡൽ സ്വന്തമാക്കണം എന്ന വാശി കൂടി ഉണ്ടായിരുന്നു. ആ യാത്രയിൽ അവർ പല പ്രമുഖരെ കീഴടക്കി. ഇതുവരെ തോൽവി അറിയാത്ത നിലവിലെ ചാമ്പ്യനെ വരെ വീഴ്ത്തി. ഇപ്പോഴിതാ ഫൈനലിൽ എത്തിയിരിക്കുന്നു.

തന്നെ ഒരിക്കൽ പുച്ഛിച്ചുതള്ളിയ ബ്രിജ്ഭൂഷൻ അടക്കമുള്ളവരോടുള്ള പ്രതികാരം അവൾ ഇപ്പോൾ തന്നെ നടത്തി കഴിഞ്ഞു. അതിന് ചന്തം കൂറ്റൻ ആ മെഡൽ നേട്ടം സ്വർണത്തിലൂടെ തന്നെ ആകുമെന്ന് കരുതാം..

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍