ശ്രീജേഷിനെ ജയിക്കാൻ പറ്റില്ല ബ്രിട്ടീഷ് പിള്ളേരെ, മലയാളി താരത്തിന്റെ ചിറകിലേറി ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ; വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

പി ആർ ശ്രീജിഷ്- ഈ മലയാളി താരത്തിന് നമ്മൾ കൊടുക്കുന്ന അഭിനന്ദനങ്ങൾ എത്രയോ കുറവാണ്. മലയാളി താരം ആയിരുന്നിട്ടും ഇന്ത്യൻ ഹോക്കിയിൽ ഇതിഹാസം ആയിരുന്നിട്ടും കൂടി സോഷ്യൽ മീഡിയയിൽ വാഴ്ത്തുപാട്ടുകൾ എത്രയോ കുറവാണ് എന്ന് നമുക്ക് മനസിലാക്കും. എന്നാൽ അയാൾക്ക് അതൊന്നും ഒരു വിഷയം ഇല്ല. കാലാകാലങ്ങളായി താൻ ചെയ്യുന്ന ജോലി കൂട്ടുത്തൽ ഭംഗിയായി അയാൾ ചെയ്യുന്നു. എന്തായാലും തന്റെ അവസാന ഒളിമ്പിക്സ് ടൂർണമെന്റ് കളിക്കുന്ന ശ്രീജേഷിന്റെ അസാദ്യ മികവിൽ ഇന്ത്യ ബ്രിട്ടനെ തകർത്തെറിഞ്ഞ് സെമിഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ഹോക്കിയിൽ മികച്ച ടീമുകളിൽ ഒന്നായ ബ്രിട്ടൻ ഇന്ത്യക്ക് എതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . ആക്രമണ മത്സരം കളിക്കുന്ന ടീമിന് എതിരെ ഇന്ത്യ പ്രതിരോധ സമീപനം സ്വീകരിച്ചാണ് കളിച്ചത്.

അതിനാൽ തന്നെ മലയാളി ഗോൾകീപ്പർ ശ്രീജേഷിന് പിടിപ്പത് പണി ആയിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം ഭംഗി ആയി ചെയ്ത താരം പെനാൽറ്റിയിൽ ഇന്ത്യക്ക് രക്ഷകനായി. ഇന്ത്യ തങ്ങൾക്ക് കിട്ടിയ 4 അവസരങ്ങളും ഗോൾ ആക്കിയപ്പോൾ ബ്രിട്ടന് രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത്. അതിലെ ബ്രിട്ടന്റെ അവസാന കിക്ക് ശ്രീജേഷ് സേവ് ചെയ്ത രീതി ലോകോത്തരമായിരുന്നു എന്ന് പറയാം.

സെമിഫൈനലിൽ അർജന്റീനയോ ജർമനിയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു