കേരളവർമ കോളജ് മൈതാനം കെ.സി.എക്ക് നൽകരുത് - സി.വി പാപ്പച്ചൻ

കേരളവർമ കോളജിന്റെ മൈതാനം കെ.സി.എക്ക് പാട്ടത്തിന് നൽകുന്നതിനെതിരെ  മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി പാപ്പച്ചൻ. വിദ്യാർത്ഥികളുടെ കായിക പരിശീലനം ഇല്ലാതാക്കുന്നതാണ് തീരുമാനം. വിഷയത്തിൽ ദേവസ്വം മന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകാനുള്ള നീക്കത്തിലാണ് കോളജിലെ പൂർവ്വവിദ്യാർഥി സംഘടന.

കേരള വർമ കോളജിനോട് ചേർന്നുള്ള മൈതാനം 15 വർഷത്തേക്ക് കേരള ക്രിക്കറ്റ്‌ അസോസിയേഷന് പാട്ടത്തിന് കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ക്രിക്കറ്റ്‌ ഗ്രൗണ്ട് നിർമ്മിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ  പാട്ടത്തിന് കൊടുത്താൽ അവരുടെ അനുവാദമില്ലാതെ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ കാലു കുത്താൻ പോലും അനുവദിക്കില്ലെന്ന് സി വി പാപ്പച്ചൻ ആരോപിച്ചു.

നടപടിക്കെതിരെ പ്രതിഷേധം ഉയരണം. വിദ്യാർഥിളെയോ അധ്യാപകരെയോ അറിയിക്കാതെ കരാർ ഒപ്പിടാനായിരുന്നു കോളജ് മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം. ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സർക്കാരിനെ സമീപിക്കാനാണ് വിദ്യാർത്ഥി, പൂർവ്വ വിദ്യാർഥി സംഘടനകളുടെ തീരുമാനം.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി