പതിനെട്ടാം വയസില്‍ ലോക ചെസ് ചാംപ്യന്‍ഷിപ്പ് ജേതാവായി കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട്ടുകാരനായ ചെസ് ഗ്രാന്റ്മാസ്റ്റര്‍ ഡി ഗുകേഷ്. 14 റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ചൈനീസ് ഗ്രാന്റ്മാസ്റ്ററായ ഡിംഗ് ലിറനെ വീഴ്ത്തിയാണ് ഗുകേഷ് ജേതാവായത്. മറ്റു ഗെയിമുകളില്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള ചില താരങ്ങളെക്കുറിച്ച് ഗുകേഷ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ദീര്‍ഘകാലം ഞാന്‍ റോള്‍ മോഡലായി കണ്ടിരുന്നയാള്‍ എംഎസ് ധോണിയാണ്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ റോള്‍ മോഡലായി കാണുന്നത് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോകോവിച്ചിനെയാണ്.
രണ്ടു പേരും മഹാന്‍മാരായ അത്ലറ്റുകളാണെന്നു ഞാന്‍ കരുതുന്നു. രണ്ടു പേരിലെയും ഒരുപാട് കാര്യങ്ങളെ ഞാന്‍ ആരാധിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളെ ധോണിയും ജോകോവിച്ചും അതിജീവിച്ചത് അതിശയിപ്പിക്കുന്ന തരത്തിലാണെന്നു കാണാം.
ഏറ്റവും ആവശ്യമുള്ള ഘട്ടങ്ങളില്‍ ധോണിയും ജോകോവിച്ചും തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് രണ്ടു പേരും എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ളത്- ഗുകേഷ് പറഞ്ഞു.