Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ചരിത്രം കുറിച്ച് അഭിമാനമായ ഹിമ ദാസിന്റെ ഇംഗ്ലീഷ് മോശമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍: നാണം കെട്ട് തലകുനിച്ച് ഇന്ത്യ

, 11:00 pm

ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ചരിത്രം കുറിച്ച അസം സ്വദേശി ഹിമ ദാസിന്റെ ഇംഗ്ലീഷ് സംസാരത്തെ പരിഹസിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ മാപ്പു പറഞ്ഞു. അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ 51.46 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെന്നുള്ള ട്വിറ്ററിലൂടെയുള്ള പരാമര്‍ശമാണ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയത്.

Image may contain: one or more people

അസമിലെ നഗോണ്‍ ഗ്രാമത്തില്‍ നിന്നും ലോക വേദിയില്‍ അഭിമാനമായ ഇന്ത്യന്‍ താരത്തിന്റെ ‘ പ്രകടനം കുഴപ്പമില്ല, പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും ‘ എന്ന പരാമര്‍ശമാണ് അത്‌ലറ്റിക് ഫെഡറേഷന്‍ നടത്തിയത്. ഈ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വ്യാപക പ്രതിഷേധം നേരിട്ടതിനെ തുടര്‍ന്നാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചത്.

രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ താരത്തിന്റെ പ്രകടനത്തില്‍ അഭിനന്ദിക്കുന്നതിന് പകരം ഇത്തരം ട്വീറ്റുകള്‍ ചെയ്ത താരത്തെ അപമാനിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചത്.

Advertisement