Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ഹിമ ഓടിക്കയറിയത് ചരിത്രത്തിലേക്ക്; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

, 12:58 pm

ഇന്ത്യന്‍ അത്‌ലറ്റിക്സിൽ ചരിത്രം രചിച്ച് ഹിമ ദാസ്. ഐഎഎഎഫ് ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി ഹിമ കുതിച്ചത് ഒരു ഇന്ത്യന്‍ അത്‌ലറ്റും കരസ്ഥമാക്കാത്ത നേട്ടത്തിലേക്കാണ്. 18-കാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ.

52.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത റൊമാനിയന്‍ താരം ആന്‍ഡ്രിയ മിക്ലോസ് രണ്ടാം സ്ഥാനവും അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സര്‍ 52.28 സെക്കന്‍ഡില്‍ ഓടിയെത്തി മൂന്നാം സ്ഥാനവും സ്വന്തമാക്കി. സെമി ഫൈനലിലും അത്യു​ഗ്രൻ പ്രകടനം കാഴ്ച വെച്ചാണ് ഹിമ ഫൈനലിലേക്ക് പ്രവേശനം നേടിയത്. സെമിയിൽ 52.10 സെക്കൻഡിലായിരുന്നു ഹിമ ഓടിയത്. അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാമതായായിരുന്നു പൂർത്തിയാക്കിയത്

അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ സ്വർണംനേടുന്ന രണ്ടാം താരമാണ് ഹിമ. പോളണ്ടിൽ 2016 ൽ നടന്ന അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര മാത്രമാണ് ഹിമയ്ക്കു മുമ്പ് സ്വർണം കരസ്ഥമാക്കിയ ഏക ഇന്ത്യൻ താരം.

Advertisement