ഇന്ത്യന്‍ ഹോക്കി താരം മന്ദീപ് സിംഗിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഓഗസ്റ്റ് 20-ന് ബെംഗളൂരുവില്‍ തുടങ്ങുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഹോക്കി ടീമില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി.
നായകന്‍ മന്‍പ്രീത് സിംഗ്, പ്രതിരോധ നിര താരം സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിംഗ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബി പതക് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം സായി ക്യാമ്പസില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ദീപ് സിംഗും.
പോസിറ്റീവായ താരങ്ങളെല്ലാം ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിച്ചിരുന്നത്. ആറു താരങ്ങളും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Read more
കോവിഡ് ബാധിതരായവര്‍ ബെംഗളൂരുവിലേക്ക് ഒരുമിച്ചാണ് യാത്ര ചെയ്തത്. അവരുടെ നാട്ടില്‍ നിന്നാവാം കളിക്കാര്‍ക്ക് കോവിഡ് ബാധയുണ്ടായത് എന്നാണ് വിലയിരുത്തല്‍.