ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷിന് ലഭിക്കുന്ന സമ്മാനത്തുക

ഡിസംബര്‍ 12 ന് സിംഗപ്പൂരില്‍ നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 14-ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം ചൂടി. കളിയുടെ അവസാന നിമിഷങ്ങളില്‍ അവിശ്വസനീയമായ ചെക്ക്‌മേറ്റ് നീക്കത്തിലൂടെ ലിറനെ വീഴ്ത്തിയ ഡി ഗുകേഷ് ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.

വിശ്വനാഥ് ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉറപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററാണ് അദ്ദേഹം. ഡി ഗുകേഷിന് ചരിത്ര നേട്ടത്തില്‍ വലിയ തുക സമ്മാനമായി ലഭിക്കും. ഗുകേഷിന് 200,000 യുഎസ് ഡോളര്‍ ലഭിക്കും. ഇത് ഏകദേശം 1,697,3015 ഇന്ത്യന്‍ രൂപയാണ്.

14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. ലോക ചാമ്പ്യന്‍ പട്ടം ചൂടുമ്പോള്‍ ഗുകേഷിന്‍റെ പ്രായം 18 വയസ് മാത്രമാണ്.

13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് ഗുകേഷ് ലോക കിരീടത്തിൽ മുത്തമിടുകയായിരുന്നു.

Latest Stories

അനധികൃതമായി പെന്‍ഷന്‍ വാങ്ങിയവരും നല്‍കിയവരും കുടുങ്ങും; 18 ശതമാനം പിഴ പലിശ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മുനമ്പം വിഷയം, ലീഗ് യോഗത്തില്‍ പോര്; കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടം; സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയ സംഭവം; അപകടത്തില്‍ മരണം നാലായി, പ്രതിഷേധവുമായി നാട്ടുകാര്‍

ചരിത്രം പിറന്നു, ഗുകേഷ് ലോക ചെസ്സ് ചാമ്പ്യന്‍; ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

രണ്ടാം ടെസ്റ്റിലെ സ്റ്റാര്‍ക്കിന്റെ മാച്ച് വിന്നിംഗ് സ്‌പെല്ലിന് ഉത്തരവാദി ആ ഇന്ത്യന്‍ താരം: തുറന്നടിച്ച് പോണ്ടിംഗ്

എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിസഭ പാസാക്കിയ കരട് ബില്ലിലെ 11 നിര്‍ദേശങ്ങള്‍

തലൈവരെ പാപ്പരാക്കിയ 'ദുരന്ത' ചിത്രം!

മസ്ജിദുകളില്‍ സര്‍വേ നടപടികള്‍ വേണ്ട; നാല് ആഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

തലൈവരുടെ ജന്മദിനമായാൽ എന്തും സാധ്യമാണ്, സോഷ്യൽ മീഡിയ ചർച്ചയാക്കി സഞ്ജുവിന്റെ ആശംസ; ചിത്രങ്ങൾ വൈറൽ