'ഇത് ഇന്ത്യയ്ക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് കാണാൻ കഴിയും' ലോക ചെസ്സ് ചാമ്പ്യനായതിന് ശേഷം തിരിച്ചെത്തിയ ഗുകേഷ് പറയുന്നു

തിങ്കളാഴ്ച ചെന്നൈയിലെത്തിയ ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിന് ഉജ്ജ്വല സ്വീകരണമാണ് നാട് നൽകിയത്. ചാമ്പ്യനെ സ്വീകരിക്കാൻ ഒരുക്കിയ കാറിൽ ഗുകേഷിൻ്റെ ഫോട്ടോകളുടെയും ചെസ് പീസുകളുടെയും പ്രത്യേക പ്രിൻ്റുകൾ ഉണ്ടായിരുന്നു. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 18 കാരൻ.

ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനാവുകയും വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും കൂടിയാണ് ഗുകേഷ്. “ഇവിടെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ പിന്തുണയും അതിൻ്റെ അർത്ഥവും എനിക്ക് കാണാൻ കഴിയും.” ഗുകേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വൻതോതിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയ ആരാധകരോട് അദ്ദേഹം പറഞ്ഞു: “നിങ്ങൾ അതിശയകരമാണ്, നിങ്ങൾ എനിക്ക് വളരെയധികം ഊർജ്ജം നൽകി.” ലോക ചെസ്സ് ഫെഡറേഷന്റെ സമ്മാനതുകക്ക് പുറമെ ഗുകേഷിന് തമിഴ്‌നാട് സർക്കാർ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.