അവൾ അന്ന് മരിക്കുമെന്ന് ഞാൻ ഭയന്നു, വമ്പൻ വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ടിന്റെ പരിശീലകൻ

മുൻ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ഒളിമ്പിക് ഗുസ്തി ചാമ്പ്യനുമായ യുയി സുസാക്കിയെ പരാജയപ്പെടുത്തി ദശലക്ഷക്കണക്കിന് ആരാധകർ ഞെട്ടിച്ചിരുന്നു. ശേഷം സെമിയും കടന്ന് ഒളിമ്പിക് ഗെയിംസിൻ്റെ ഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമെന്ന റെക്കോർഡും വിനേഷ് എഴുതി. എന്നിരുന്നാലും, വലിയ ട്വിസ്റ്റിൽ, സ്വർണ്ണ മെഡൽ മത്സരത്തിൻ്റെ അന്ന് രാവിലെ 100 ഗ്രാം അമിതഭാരമുള്ളതിനാൽ വിനേഷിനെ അയോഗ്യനാക്കി. ഇത് സ്വർണമെഡൽ മത്സരത്തിൽ നിന്ന് പുറത്താകുക മാത്രമല്ല, വെള്ളി നേടാനുള്ള അവസരം നിഷേധിക്കുകയും ചെയ്തു.

തനിക്ക് വെള്ളിമെഡലിന് എങ്കിലും ഉറപ്പായിട്ടും അർഹത ഉണ്ടെന്ന് കാണിച്ച് വിനേഷ് കൊടുത്ത ഹർജി കോടതി തള്ളി കളയുക ആയിരുന്നു.
നിലവിൽ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ, പാരീസ് ഒളിമ്പിക്സിലെ വിനേഷിൻ്റെ പരിശീലകനായ വോളർ അക്കോസ് വിനേഷ് ഭാരം കുറയ്ക്കാനായി ചെയ്ത പരിപാടികൾ കണ്ടിട്ട് അവൾ “മരിച്ചേക്കാം” എന്ന് താൻ ഭയപ്പെട്ടു എന്ന് പറഞ്ഞു.

“സെമി ഫൈനലിന് ശേഷം 2.7 കിലോ അധിക ഭാരം ബാക്കി ആയിരുന്നു. ഞങ്ങൾ ഒരു മണിക്കൂറും ഇരുപത് മിനിറ്റും വ്യായാമം ചെയ്തു, പക്ഷേ 1.5 കിലോ അപ്പോഴും അവശേഷിച്ചു. പിന്നീട്, 50 മിനിറ്റ് നീണ്ട വെറ്റ് സെക്ഷൻ കഴിഞ്ഞപ്പോൾ, അവളുടെമേൽ ഒരു തുള്ളി വിയർപ്പ് പോലും പ്രത്യക്ഷപ്പെട്ടില്ല. തിരഞ്ഞെടുത്തു, അർദ്ധരാത്രി മുതൽ പുലർച്ചെ 5:30 വരെ, അവൾ വ്യത്യസ്ത കാർഡിയോ മെഷീനുകളിലും വ്യായാമം ചെയ്തു. മൂന്നോ മിനിറ്റ് മാത്രമായിരുന്നു വിശ്രമിച്ചത്. ശേഷം അവൾ തലകറങ്ങി വീണു. പക്ഷേ എങ്ങനെയോ ഞങ്ങൾ അവളെ എഴുന്നേൽപ്പിച്ചു, അവൾ ഒരു മണിക്കൂർ അടുത്ത് വീണ്ടും വെറ്റ് സെക്ഷൻ ചെയ്തു. ഞാൻ മനഃപൂർവ്വം നാടകീയമായ വിശദാംശങ്ങൾ എഴുതുന്നില്ല, പക്ഷേ അവൾ മരിക്കുമെന്ന് ഞാൻ ചിന്തിച്ചു,” അക്കോസ് ഒരു പോസ്റ്റിൽ എഴുതി.

നിർജ്ജലീകരണം കാരണം വിനേഷിനെ അവസാന മത്സരത്തിൻ്റെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ വിനീഷ് തന്നോട് പറഞ്ഞ കാര്യങ്ങളും പരിശീലകൻ പറഞ്ഞു. “അന്ന് രാത്രി ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോൾ രസകരമായ ഒരു സംഭാഷണം നടത്തി. വിനേഷ് ഫോഗട്ട് പറഞ്ഞു, ‘കോച്ച്, സങ്കടപ്പെടരുത്, . ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഗുസ്തിക്കാരിയെ (ജപ്പാൻകാരിയായ യുയി സുസാക്കി) പരാജയപ്പെടുത്തി ഞാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് തെളിയിച്ചു ” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും പരിശീലകന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ