'അവന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ക്ക് വിവാഹമോചനം പോലും ആവശ്യമില്ല, ഒരേ സമയം നാല് ഭാര്യമാരാകാം, മാലിക് സന ജാവേദിനെയും വിവാഹമോചനം ചെയ്യും'

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും നടന്‍ സന ജാവേദുമായുള്ള വിവാഹത്തോട് പ്രതികരിച്ച് വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. മറ്റൊരാളെ വിവാഹം കഴിക്കാന്‍ മാലിക് സന ജാവേദിനെയും വിവാഹമോചനം ചെയ്യുമെന്ന് തസ്ലീമ നസ്രീന്‍ എക്‌സില്‍ കുറിച്ചു.

അവര്‍ (ഷോയിബ് മാലിക്- സാനിയ മിര്‍സ) സന്തുഷ്ട ദമ്പതികളാണെന്ന് ഞാന്‍ കരുതി. എനിക്ക് തെറ്റുപറ്റി. സാനിയ മിര്‍സയെ പോലുള്ള ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി എങ്ങനെ ഇത്രയും മോശം ഒരു ആണ്‍കുട്ടിയെ വിവാഹം കഴിച്ചു! ഷൊയ്ബ് മാലിക് എന്നെങ്കിലും സന ജാവേദിനെ വിവാഹമോചനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.

X-നെ വിവാഹം കഴിക്കും. പിന്നെ അവന്‍ X-നെ വിവാഹമോചനം ചെയ്ത് Y-യെ വിവാഹം കഴിക്കും. പിന്നെ അവന്‍ Y-യെ വിവാഹമോചനം ചെയ്ത് Z-യെ വിവാഹം കഴിക്കും. അവന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നുവെങ്കില്‍, അയാള്‍ക്ക് വിവാഹമോചനം പോലും ആവശ്യമില്ല, അയാള്‍ക്ക് ഒരേസമയം 4 ഭാര്യമാരുണ്ടാകാം- തസ്ലീമ നസ്രീന്‍ എക്സില്‍ എഴുതി.

സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹമോചിതരായി മാസങ്ങള്‍ കഴിഞ്ഞതായി സാനിയയുടെ സഹോദരി അനം മിര്‍സ സ്ഥിരീകരിച്ചു. ”സാനിയ എപ്പോഴും തന്റെ വ്യക്തിജീവിതം പൊതുജനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഷോയബും താനും വിവാഹമോചിതരായി ഏതാനും മാസങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്ന് അവള്‍ പങ്കുവെക്കേണ്ട ആവശ്യം ഇന്ന് ഉയര്‍ന്നു. ഷൊയ്ബിന്റെ പുതിയ യാത്രയ്ക്ക് അവള്‍ ആശംസകള്‍ നേരുന്നു,” അനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം