കണ്ടാൽ സ്വർണം, ഉള്ളിൽ എന്ത്? പാരീസ് ഒളിമ്പിക്സിൽ ലഭിക്കുന്നത് മൂല്യമുള്ള സ്വർണമോ?

പാരീസ് ഒളിമ്പിക്സിൽ വനിതാ വിഭാഗത്തിൽ എയർ പിസ്റ്റൾ മത്സരത്തിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരമാണ് മനു ഭക്ക്ർ. ഇനിയും ഒരുപാട് താരങ്ങൾ മെഡലുകൾ നേടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ജനത. എന്നാൽ ഒളിമ്പിക്സിൽ സമ്മാനമായി നൽകുന്ന സ്വർണം ശെരിക്കും സ്വർണം തന്നെ ആണോ? ഈ ചോദ്യമാണ് ലോകം മുഴുവൻ ചോദിക്കുന്നത്. സ്വർണ മെഡൽ കാഴ്ച്ചയിൽ മാത്രമാണ്. അതിൽ ആറ് ശതമാനം മാത്രമായിരിക്കും സ്വർണത്തിന്റെ അംശം കാണുക. ബാക്കി 94 ശതമാനവും വെള്ളി ആയിരിക്കും.

ഈ കാര്യം 2021 ഇൽ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. മൂന്നാം സമ്മാനം ലഭിക്കുന്ന വെങ്കല മെഡലിന് 95 ശതമാനം ചെമ്പും ബാക്കി വരുന്ന 5 ശതമാനം സിങ്ക് എന്ന കെമിക്കൽ സബ്സ്റ്റൻസും കൂടി ചേരുന്നതാണ്. ഈ മെഡലുകളുടെ മൂല്യം ഒരിക്കലും കൂടുതൽ അല്ല. സ്വർണം പൂശിയതായതു കൊണ്ട് തന്നെ അതിന്റെ 6 ശതമാനത്തിന്റെ മൂല്യമേ അതിനു കാണു. ബാക്കി വരുന്ന 94 ശതമാനത്തിന്റെ വെള്ളിക്കാണ് വില വരുന്നത്. ഒരു സ്വർണ മെഡലിന്റെ വില എന്ന് പറയുന്നത് ഏകദേശം 750 മുതൽ 850 ഡോളർ വരെയാണ് (70000 രൂപ). അതിൽ സ്വർണം പൂശിയതാണെങ്കിൽ അതിന്റെ 6 ശതമാനത്തിന്റെ പൈസയായ 30000 രൂപയും ബാക്കി 94 ശതമാനത്തിന്റെ വെള്ളിയുടെ തുകയും കൂടി ചേർത്ത 37000 രൂപയായിരിക്കും ലഭിക്കുക.

ഭൂരിഭാഗം അത്‌ലറ്റുകളും തങ്ങൾക്ക് ലഭിച്ച മെഡലുകൾ വിൽകാറില്ല. പക്ഷെ ഇത് ലേലത്തിൽ വെച്ചാൽ റെക്കോർഡ് തുക ലഭിക്കും. 2000 ത്തിൽ നടന്ന സിഡ്നി ഒളിമ്പിക്സിൽ നീന്തൽ ജേതാവായ ആന്റണി ഇർവിൻ തന്റെ സ്വർണ മെഡൽ 2005 സുനാമി ബാധിതർക്ക് സഹായം ചെയ്യാൻ വേണ്ടി ലേലത്തിന് വെച്ചിരുന്നു. ഏകദ്ദേഹം 14 ലക്ഷമാണ് അന്ന് അതിനു വേണ്ടി കിട്ടിയത്. ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിലെ മെഡലുകൾക്ക് മൂല്യം കൂടുതൽ ആയിരിക്കും. കാരണം മെഡലിൽ ഈഫിൾ ടവറിന്റെ ചിത്രം കൂടി ഉള്ളത് കൊണ്ട് അതിനു മൂല്യം ഏറെയാണ്.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്