ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ചരിത്ര സ്വർണത്തിനരികിൽ

ബുഡാപെസ്റ്റിൽ നടക്കുന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ ചരിത്രപരമായ സ്വർണ മെഡലിൻ്റെ നെറുകയിലാണ് ഇന്ത്യ. ഒരുപക്ഷേ രണ്ട് സ്വർണം ലഭിക്കാവുന്ന സാധ്യതയും തള്ളിക്കളയാനാവില്ല.
ഇന്ത്യൻ ടീം, ശക്തരായ യു.എസ്.എയ്‌ക്കെതിരായ വിജയത്തോടെ സ്വർണ മെഡൽ സാധ്യത നിലനിർത്തി. ഒരു റൗണ്ട് അവസാനിക്കുമ്പോൾ, പുരുഷ ടീം 20ൽ 19പോയിൻ്റുമായി ലീഡിലാണ്. സ്ലോവേനിയയാണ് അടുത്ത എതിരാളി.

ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള കസാക്കിസ്ഥാനുമായി 17 പോയിൻ്റുമായി സമനിലയിൽ നിൽക്കുന്ന വനിതാ ടീമിന് അസർബൈജാനെതിരായ ജയം അനിവാര്യമാണ്. കണക്കുകൾ പ്രകാരം, ഇന്ത്യൻ പുരുഷന്മാർക്ക് ഒരു ജയത്തോടെ സ്വർണം നേടാൻ കഴിയും. എന്നാൽ ഒരു തോൽവി ടൈബ്രേക്കിൽ എത്തിച്ചേക്കാം. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും.

ഇന്ത്യ ജയിച്ചാൽ, നേരിട്ടുള്ള ഒളിമ്പ്യാഡിലെ അവരുടെ ആദ്യ സ്വർണ്ണ മെഡലാകുമിത്. പാൻഡെമിക് സമയത്ത് നടന്ന ഓൺലൈൻ ഒളിമ്പ്യാഡിനിടെയാണ് അവസാനമായി സ്വർണം പങ്കിട്ടത്. 2014ലും (ട്രോംസോ, നോർവേ) 2022ലും (ചെന്നൈയിൽ) നേടിയ വെങ്കലങ്ങളാണ് ഇതിനുമുമ്പ് അവരുടെ മികച്ച പ്രകടനം. ഓപ്പൺ സെക്ഷനിൽ (പുരുഷന്മാർ) സ്വർണ്ണ മെഡൽ ഉറപ്പിച്ച ടീം ഇവൻ്റിലെ സ്ഥിരതയുള്ള കളി മികവ്, കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യൻ ചെസ്സ് കൈവരിച്ച വൻ കുതിപ്പിനെ അടിവരയിടുന്നു.

ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിലെ എട്ട് പ്രധാന മത്സരാര്ഥികളിൽ നാല് പേര് ഇന്ത്യക്കാർ ആണെന്നുള്ളതും, സ്വർണം വരെ നേടിയെടുക്കാൻ സാധ്യതയുള്ള ഈ നാല് പേരിൽ രണ്ട് പേര് കൗമാരക്കാർ ആണെന്നതും ശ്രദ്ധേയമാണ്. സ്ലൊവേനിയയ്‌ക്കെതിരായ വിജയത്തിലൂടെ 21/22 പോയിൻ്റുകൾ നേടിയാൽ ഇന്ത്യക്ക് സ്വർണം നേടാൻ ആകും. എന്നാൽ ഇന്ത്യ തോൽക്കുകയും ചൈന യുഎസ്എയെ പരാജയപ്പെടുത്തുകയും ചെയ്താൽ സമനില കൊണ്ട് തൃപ്തിപെടേണ്ടി വരും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു