ലോക ഹോക്കി ലീഗിൽ ഇന്ത്യക്കു വെങ്കലം. ജർമനിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കിയായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ക്വാർട്ടറിന്റെ 10-ാം മിനിറ്റിൽ എസ്.വി സുനിൽ ഇന്ത്യക്കു ലീഡ് നൽകി.
Read more
തൊട്ടുപിന്നാലെ ജർമനി സമനില നേടുകയായിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ ആറു മിനിറ്റ് ബാക്കിനിൽക്കെ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡും വിജയവും പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ, സെമിയിൽ അർജന്റീനയോടു പരാജയപ്പെട്ടതോടെ ഇന്ത്യക്കു ഫൈനൽ നിഷേധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി.