ജയിച്ചത് ഞങ്ങളാണ് ആരാധകരെ, അതിനിടെ പ്രസക്തിയില്ല; ഇവിടെ നടന്നത് അതിനേക്കാൾ വലിയ പ്രണയാഭ്യർത്ഥന

കായിക ലോകത്ത് ചില നിമിഷങ്ങളുണ്ട്. ജയത്തിനേക്കാളും പരാജയത്തേക്കാളും ഒകെ വിലയും സന്തോഷവും തരുന്ന ചില നിമിഷങ്ങൾ. അത്തരം ഒരു മുഹൂർത്തമാണ് എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പിലെ നെതര്‍ലന്‍ഡ്‌സ് – ചിലി മത്സരം ശ്രദ്ധനേടിയത് കളിക്കളത്തിലെ ഒരു നിമിഷം കായിക പ്രേമികളെ ഒരുപാട് ചിന്തിപ്പിച്ചു. ലോകമെമ്പാടും ആ മത്സരം ചര്‍ച്ച ചെയ്യപ്പെട്ടത് ഫ്രാന്‍സിസ്‌ക ടാല എന്ന ചിലിയന്‍ താരം നടത്തിയ വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥന കാരണമാണ്.

അതിശക്തരായ നെതര്‍ലന്‍ഡ്‌സ് ടീമിനെതിരെ ഗോൾ നേടിയാൽ താൻ തന്റെ കാമുകനോട് വിവാഹാഭ്യർത്ഥന നടത്തുമെന്നായിരുന്നു ഫ്രാന്‍സിസ്‌ക ടാല കൂട്ടുകാരികളോട് പന്തയം വെച്ചത്. കരുത്തരായ ടീമിനെതിരെ അതൊട്ടും എളുപ്പം അല്ലല്ലോ. എന്തിരുന്നാലും വെല്ലുവിളിച്ചതല്ലേ തന്നെ കൊണ്ട് ആകുന്ന രീതിയിൽ കളിക്കാം എന്ന് താരം തീരുമാനിച്ചു.

എതിരാളികൾ മൂണിനെതിരെ ഒരു ഗോളിന് ജയിച്ച മത്സരത്തിൽ ചിലിയുടെ ഗോൾ നേടിയതും ഫ്രാന്‍സിസ്‌ക ടാല തന്നെ ആയിരുന്നു. ചിലിയൻ താരങ്ങൾ എല്ലാം അമിതമായി ഗോൾ ആഘോഷിക്കുന്നത് കണ്ട ആര്ക്കും സംഭവം മനസിലായില്ല. പിന്നീടാണ് സംഭവം മനസിലായത്.

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ചിലിയുടെ ഏക ഗോള്‍ നേടിയ ടാല, മത്സര ശേഷം കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. ഓറഞ്ച് പടയുടെ ജയത്തേക്കാൾ ശ്രദ്ധിക്കപ്പെട്ടത് തരാം നടത്തിയ പ്രാണാഭ്യര്ഥന തന്നെ ആയിരിന്നു.

ഗാലറി മുഴുവൻ നവദമ്പതികൾക്ക് ആശംസ നേരുകയും ചെയ്തു.

Latest Stories

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ഉപാധികളോടെ ബോബി ചെമ്മണൂർ ജയിലിന് പുറത്തേക്ക്

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!