96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്‌കാരം നല്‍കാനാണ് സീന പൂര്‍ണനഗ്നയായി വേദിയിലെത്തിയത്.
നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് അവതാരകനായ ജിമ്മി കിമ്മല്‍ സീനയുടെ നഗ്നത മറച്ചു.
A naked John Cena and Jimmy Kimmel bicker on stage at the 2024 #Oscars pic.twitter.com/1JYd5qth6F
— The Hollywood Reporter (@THR) March 11, 2024
അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപണ്‍ഹെയ്മര്‍ ഏഴ് അവാര്‍ഡുകള്‍ നേടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ തുടങ്ങിയവ ഓപണ്‍ ഹെയ്മര്‍ സ്വന്തമാക്കി.
Read more
ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്‌കാരം അടക്കം പൂവര്‍ തിംഗ്സ് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.