കേരള ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗ്: ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

പെപ്പെ ജീന്‍സ് കേരള ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഗാര്‍മെന്റ്സ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ളയും സെക്രട്ടറി സാബി ജോണും ചേര്‍ന്ന് പെപ്പെ ജീന്‍സ് ഇന്ത്യയുടെ എംഡി മനീഷ് കപൂറിന് കൈമാറി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. പെപ്പെ ജീന്‍സ് എവിപി ആശിഷ് ആവല്‍, ആര്‍എസ്എം ബാലസുബ്രഹ്‌മണ്യം, ന്യൂ ജൂബിലി സിഇഒ ഉണ്ണികൃഷ്ണന്‍, ജോയിന്റ സെക്രട്ടറി ജിനോയ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുംബൈയിലെ പെപ്പെ ജീന്‍സ് ഇന്ത്യയുടെ ഹെഡ് ഓഫീസില്‍ വച്ചായിരുന്നു ലോഗോ പ്രകാശനം.

ഗാര്‍മെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷന്‍ ട്രസ്റ്റ് കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആണ്. ടെക്‌സ്‌റ്റൈല്‍, ഗാര്‍മെന്റ്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴില്‍പരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികള്‍ സംഘടിപ്പിച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം.

ഇതിനെ മുന്‍നിര്‍ത്തി എല്ലാവര്‍ഷവും വളരെ വിപുലമായ രീതിയില്‍ മികച്ച ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു. ടെക്സ്റ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീലേഴ്‌സ്, ഡിസ്ട്രിബൂട്ടേഴ്‌സ്, എക്‌സിക്യൂട്ടീവ്‌സ് എന്നിവരാണ് വിവിധ ടീമുകളിലായി കളിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ