ഒഡിഷ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും കേരളം മാതൃകയാക്കണം: പി.ആര്‍ ശ്രീജേഷ്

ഹോക്കി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും കേരളം മാതൃകയാക്കണമെന്ന് ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. ലോകോത്തരമായ മികവും പ്രതിഭയുമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ നമ്മുടെ നാടിനും ഒളിമ്പിക് വേദിയില്‍ സാന്നിദ്ധ്യം അറിയിക്കാനാകൂ എന്ന് ശ്രീജേഷ് പറഞ്ഞു.

‘ഹോക്കി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും കേരളം മാതൃകയാക്കണം. ഹോക്കിയില്‍ ലോക കപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഒഡിഷയില്‍ നടത്താനായത് സര്‍ക്കാരിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഈ മത്സരങ്ങളൊക്കെ കാണാന്‍ സ്റ്റേഡിയത്തിലേക്ക് സര്‍ക്കാര്‍ കൂട്ടിക്കൊണ്ടു വന്നത് സ്‌കൂള്‍ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ്. കുട്ടികളുടെ കണ്‍മുന്നില്‍ ലോകനിലവാരമുള്ള കളികളും കളിക്കാരും വരുമ്പോള്‍ അവര്‍ ആ ഗെയിമിലേക്ക് തീര്‍ച്ചയായും ആകര്‍ഷിക്കപ്പെടും.’

‘ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നത് ഒന്നാംലോക രാജ്യങ്ങളാണ്. അത്രമേല്‍ ലോകോത്തരമായ മികവും പ്രതിഭയുമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ നമ്മുടെ രാജ്യത്തിനും ഒളിമ്പിക് വേദിയില്‍ സാന്നിദ്ധ്യം അറിയിക്കാനാകൂ. അതിന് അടിസ്ഥാനതലം മുതല്‍ മാറ്റങ്ങളുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കായികരംഗത്ത് ഇപ്പോഴുമത് പൂര്‍ണമായിട്ടില്ല.’ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീജേഷ് പറഞ്ഞു.

Latest Stories

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഒൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ