ഒളിമ്പിക്സ് തോൽവിക്ക് ശേഷം റോളണ്ട് ഗാരോസിന്റെ രാജാവ് പടിയിറങ്ങുന്നു

ഞായറാഴ്ച നടന്ന ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ടെന്നീസ് മത്സരത്തിൽ നൊവാക്ക് ജോക്കോവിച്ചിനോട് തോറ്റ് പുറത്തായതിനെ തുടർന്ന് തന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുത്ത്‌ റാഫേൽ നദാൽ. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് നദാൽ. ഒളിമ്പിക്സ് അവസാനിച്ചതിന് ശേഷം വിരമിക്കലിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുമെന്ന് നദാൽ അറിയിച്ചു. 22 തവണ ഗ്രാൻഡ്സ്ലാം ജേതാവും 2 തവണ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ നദാൽ രണ്ടാം സെറ്റിൽ ജോക്കോവിച്ചിനെതിരെ ശക്തമായി പോരാടി. രണ്ടാം സെറ്റിൽ 4-0ൽ നിന്നും 4-4 ലേക്ക് തിരിച്ചുവന്നെങ്കിലും ഒടുവിൽ 6-4ന് പരാജയപ്പെട്ടു.

“ഈ ടൂർണമെന്റ് അവസാനിക്കുമ്പോൾ, എന്റെ വികാരങ്ങളെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനം ഞാൻ എടുക്കും.” ജോക്കോവിച്ചുമായുള്ള കരിയറിലെ 60-ാം മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ശേഷം നദാൽ മാധ്യമങ്ങളോട് പറഞ്ഞു. പാരീസ് ഒളിംപിക്സിൽ ഇതിഹാസ താരത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശപ്പെടുത്തിയാണ് റാഫേൽ നദാൽ തോൽവി ഏറ്റുവാങ്ങിയത്. ഉജ്ജ്വലമായ പാരിസിലെ നീല ആകാശങ്ങളെ സാക്ഷിനിർത്തി മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്ന മത്സരത്തിലാണ് നദാൽ – ജോക്കോവിച്ച് മത്സരം അരങ്ങേറിയത്. റോളണ്ട് ഗാരോസിന്റെ രാജാവ് എന്നറിയപ്പെടുന്ന നദാൽ അദ്ദേഹത്തിന്റെ ബലഹീനതക്കു മുന്നിൽ അടിപതറുന്നതിന് പാരീസ് സാക്ഷ്യം വഹിച്ചു.

റോളണ്ട് ഗാരോസിൽ നദാലിന് ഇപ്പോഴും ഒരു മുൻതൂക്ക സാധ്യത നിലനിന്നിരുന്നു. എന്നാൽ പരിക്ക് കാരണം തന്റെ നീക്കങ്ങൾ മന്ദഗതിയിലായ നദാൽ ജോക്കോവിച്ചിനെതിരെയുള്ള മത്സരം അല്പം കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യ സെറ്റിൽ തന്നെ 6-1 എന്ന സ്കോർ മുൻ ചാമ്പ്യനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കി. എന്നാൽ 22 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ നദാൽ രണ്ടാം സെറ്റിൽ തിരിച്ചു വരുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും അധികം നേരം പോരാടാൻ സാധിക്കാതെ രണ്ടാം സെറ്റിലും നദാൽ കീഴടങ്ങി. ഒരു ഘട്ടത്തിലും നദാലിന് മുൻ‌തൂക്കം ലഭിക്കാതെ പോയ മത്സരത്തിൽ അവസാനം 6-1, 6-4 എന്ന സ്കോറിന് ജോക്കോവിച്ച് വിജയം സ്വന്തമാക്കി.

ലോക റാങ്കിൽ 161-ാം സ്ഥാനത്തുള്ള നദാൽ, തനിക്ക് ഇരുപത് വർഷം മുമ്പുള്ള കാലുകളല്ല ഇപ്പോഴുള്ളത് എന്ന് അഭിപ്രായപ്പെട്ടു. “ഏതാണ്ട് 20 വർഷത്തിന് ശേഷവും ഞങ്ങൾ പരസ്പരം കളിക്കുമെന്ന് 2006ൽ ആദ്യമായി കളിക്കുമ്പോൾ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അത് വളരെ ആശ്വാസകരമാണ്.” ജോക്കോവിച്ച് അഭിപ്രായപ്പെട്ടു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ