ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

പ്രശസ്ത മെക്സിക്കൻ റെസ്റ്റ്ലറും WWE സൂപ്പർസ്റ്റാർ റെയ് മിസ്റ്റീരിയോ ജൂനിയറിൻ്റെ അമ്മാവനുമായ റേ മിസ്റ്റീരിയോ സീനിയർ 66-ാം വയസ്സിൽ ആന്തരിച്ചതായി 2024 ഡിസംബർ 20-ന് അദ്ദേഹത്തിൻ്റെ കുടുംബം സ്ഥിരീകരിച്ചു. മെക്‌സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേൾഡ് റെസ്‌ലിംഗ് അസോസിയേഷൻ, ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുമായി ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയ റെയ് മിസ്റ്റീരിയോ സീനിയർ വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു. ലൂച്ച ലിബ്രെ മെക്‌സിക്കോയിൽ WWEയുടെ തത്തുല്യമായി കണക്കാക്കപ്പെടുന്നു.

1990-ലെ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൻ്റെ സ്റ്റാർകേഡ് പോലുള്ള ഇവൻ്റുകളിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചു. വലിയ ഉയരത്തിൽ ചാടുന്ന ശൈലിക്കും ഗുസ്തിയിലെ സംഭാവനകൾക്കും പേരുകേട്ട അദ്ദേഹം ലോകമെമ്പാടുമുള്ള എണ്ണമറ്റ ആരാധകരെയും കായികതാരങ്ങളെയും പ്രചോദിപ്പിച്ചു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്ന യഥാർത്ഥ പേരുള്ള മിസ്റ്റീരിയോയുടെ മരണം X-ലെ ഒരു പോസ്റ്റിൽ ലുച്ച ലിബ്രെ പങ്കുവെച്ചു. അവർ അദ്ദേഹത്തിൻ്റെ കുടുംബത്തിന് പ്രാർത്ഥനയും അനുശോചനവും അയച്ചു.

“റേ മിസ്റ്റീരിയോ സീനിയർ എന്നറിയപ്പെടുന്ന മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസിൻ്റെ നിർണ്ണായകമായ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്ക് ഞങ്ങൾ ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിത്യവിശ്രമത്തിനായി സ്വർഗ്ഗത്തിലേക്ക് ഞങ്ങളുടെ പ്രാർത്ഥനകൾ ഉയർത്തുകയും ചെയ്യുന്നു.” പോസ്റ്റ് പറയുന്നു.

Latest Stories

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്

'മാപ്പാക്കണം, ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്', എക്‌സില്‍ പ്രതികരിച്ച് രശ്മിക; 'ഗില്ലി' റീമേക്ക് പരാമര്‍ശത്തില്‍ ട്രോള്‍ പൂരം

എന്റെ കരിയറിൽ ഇനി ഉള്ളത് ഒരേ ഒരു ലക്‌ഷ്യം മാത്രം, പരിശ്രമം മുഴുവൻ അതിനായി നൽകും: സഞ്ജു സാംസൺ

കൊ​ച്ചി​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ

നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല; സാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; കര്‍ശന നടപടി എടുക്കണമെന്ന് ബിജെപി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിച്ചു കയറി

പുതിയ ബിസിസിഐ സെക്രട്ടറി ആരായിരിക്കും?, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഉണ്ണി മുകുന്ദന്‍ 'വേറെ ലെവല്‍' ആയി, 'മാര്‍ക്കോ' വന്നതോടെ ആരാധകരടെ എണ്ണം നൂറിരട്ടിയായി; പ്രശംസിച്ച് പദ്മകുമാര്‍

BGT 2024-25: 'ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കുന്നില്ല'; കോഹ്ലിക്ക് ശേഷം ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അടുത്ത ടാര്‍ഗറ്റ് ആ താരം