'ലിന്‍ ഡാന്‍ ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ രക്ഷപ്പെടില്ലായിരുന്നു'; തുറന്നടിച്ച് ജ്വാല ഗുട്ട

ചൈനീസ് ബാഡ്മിന്റണ്‍ താരം ലിന്‍ ഡാന്‍ ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ കരിയറില്‍ ഇതുപോലെ രക്ഷപ്പെടില്ലായിരുന്നു എന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. കോര്‍ട്ടിലെയും മറ്റും തെറ്റായ രീതികള്‍ക്കെതിരേ പ്രതികരിക്കുന്ന വികൃതിയായ ലിന്‍ ഡാന് ഇന്ത്യയിലെ സാഹചര്യത്തില്‍ ഒരു നല്ല കരിയര്‍ നേടിയെടുക്കുക എന്നത് ഒട്ടും എളുപ്പമല്ലെന്നാണ് തന്റെ അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി ജ്വാല ഗുട്ട പറയുന്നത്.

“സാധാരണ ചൈനീസ് കളിക്കാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു ലിന്‍ ഡാന്‍. അദ്ദേഹം അക്രമോണത്സുകനായ കളിക്കാരനായിരുന്നു. തോല്‍ക്കുമ്പോഴും നിര്‍ഭയരായി കാണപ്പെടുന്ന യൂറോപ്യന്‍ താരങ്ങളെപ്പോലെ ആയിരുന്നു ലിന്‍ ഡാന്‍. എന്നാല്‍ ഏഷ്യന്‍ താരങ്ങളില്‍ പൊതുവേ ഈ അക്രമണോത്സുകത കാണാറില്ല. ലിന്‍ ഡാന്‍ ഇന്ത്യയിലായിരുന്നെങ്കില്‍ ഇത്ര വലിയ താരമാകുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം ഇത്തരം വികൃതിക്കുട്ടികളെ ഇന്ത്യക്കാര്‍ എത്രകണ്ട് സ്വീകരിക്കുമെന്ന് കണ്ടറിയണം.”

“എന്റെ അവസ്ഥ തന്നെയാണ് അതിന് ഉദാഹരണം. അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിന് എന്നെ കരിയറില്‍ ഒതുക്കിക്കളഞ്ഞു. ഇന്ത്യയില്‍ പൊതുവെ ഒരു ആള്‍ക്കൂട്ട മന:സ്ഥിതിയാണുള്ളത്. എന്നാല്‍ എല്ലാ തരത്തിലുമുള്ള വ്യക്തിത്വങ്ങളെ സ്വീകരിക്കാന്‍ നമ്മള്‍ പഠിക്കണം. ഒരു വ്യക്തിക്ക് വളരണമെങ്കില്‍ അവരുടേതായ ഇടം നല്‍കണം. അല്ലെങ്കില്‍ വ്യക്തിഗത ഇനങ്ങളില്‍ മികച്ച താരങ്ങളെ നമുക്ക് ലഭിക്കില്ല.” ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്വാല.

രാജ്യാന്തര ബാഡ്മിന്റനിലെ ഏറ്റവും മികച്ച താരമായി എണ്ണപ്പെടുന്ന ലിന്‍ ഡാന്‍, അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.  കോര്‍ട്ടില്‍ വിചിത്രമായ ഷോട്ടുകളും ട്രിക്കുകളും കൊണ്ടു വിസ്മയിപ്പിച്ച ലിന്‍ ഡാന്‍, കരിയറിലെ തുടക്കകാലത്തു കലഹങ്ങളിലൂടെയും കൈയേറ്റങ്ങളിലൂടെയും കോര്‍ട്ടിലെ വഴക്കാളി എന്നും പേരെടുത്തു. എന്നിട്ടും ബാഡ്മിന്റന്‍ ലോകം ലിന്‍ ഡാനെ സ്‌നേഹിച്ചു. കാരണം, ബാഡ്മിന്റനു ലോകമെങ്ങും ജനപ്രീതി നല്‍കുന്നതില്‍ ലിന്‍ ഡാന്‍ വഹിച്ച പങ്കു ചെറുതല്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം