പി ആർ ശ്രീജേഷ് പങ്ക് വെച്ച മെഡൽ വീഡിയോ ഏറ്റെടുത്ത് മലയാളികൾ; സംഭവം വൈറൽ

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തിൽ ഇന്ത്യക്ക് വെങ്കലം നേടാനായി. ഇന്ത്യയുടെ എതിരാളികൾ കരുത്തരായ സ്പെയിൻ ആയിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു കളിക്കളത്തിൽ നടത്തിയത്. ആദ്യം തന്നെ ഗോൾ നേടി സ്പെയിൻ മുന്നിട്ട് നിന്നിരുന്നു. ഇന്ത്യൻ ആരാധകർ തോൽവി ഉറപ്പിച്ച സമയത്തതായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ മികവിൽ ഇന്ത്യ ഗോളുകൾ നേടിയത്. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക് വെങ്കലം നേടാനായത്. താരത്തിന് നേരെ വന്ന മൂന്ന് ഷോട്ടുകളും അനായാസം തടഞ്ഞ് കൊണ്ട് മികച്ച പ്രകടനം ആണ് ശ്രീജേഷ് കാഴ്ച വെച്ചത്.

ഇന്നലെ ആയിരുന്നു ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങി എത്തിയത്. പി ആർ ശ്രീജേഷ് വെങ്കല മെഡലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കവെക്കുകയും ചെയ്യ്തു. വെൽകം ഹോം ബ്യുട്ടി എന്ന അടികുറിപ്പായിരുന്നു അദ്ദേഹം നൽകിയത്. അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിലും മെഡൽ നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാറാൻ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് സാധിച്ചു. ഇതായിരിക്കും തന്റെ അവസാന രാജ്യാന്തര മത്സരങ്ങൾ എന്ന് നേരത്തെ തന്നെ ശ്രീജേഷ് പറഞ്ഞിരുന്നു. വെങ്കല മെഡൽ നേടി രാജകീയമായി തന്നെ ആണ് ശ്രീജേഷ് ഇന്ത്യൻ നീല കുപ്പായത്തോട് വിട പറഞ്ഞത്.

ടൂർണമെന്റിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറാൻ ശ്രീജേഷിന് സാധിച്ചു. പാരിസിൽ തന്റെ കൈയൊപ്പ് പതിപ്പിക്കുകയും ചെയ്യ്തു. വെങ്കല മെഡൽ നേടിയ ശേഷം ശ്രീജേഷ് മുണ്ട് ഉടുത്ത് ഈഫൽ ടവറിന്റെ മുൻപിൽ പോയി എടുത്ത ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ത്യൻ ഹോക്കി ടീമിന് എന്നും ഓർത്തിരിക്കാൻ ഒരുപാട് സമഭാവനകൾ അദ്ദേഹം നൽികിയിട്ടുണ്ട്. ഇനി ഭാവി ഇന്ത്യൻ ഹോക്കി ടീം താരങ്ങളെ മുൻപോട്ട് കൊണ്ട് വരുകയാണ് ശ്രീജേഷ് ലക്ഷ്യം വെക്കുക.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു