ഐപിഎലില്‍ ബാറ്റിങ്ങിലെ മോശം ഫോമിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് പന്തുകള്‍ നേരിട്ട പന്ത് വെറും മൂന്ന് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ആദ്യ ബോളില്‍ തന്നെ ഒരു എല്‍ബിഡബ്യൂവില്‍ നിന്നും രക്ഷപ്പെട്ട താരം പിന്നീട് കുറച്ചുബോളുകളില്‍ പിടിച്ചുനിന്നു. എന്നാല്‍ വാനിന്ദു ഹസരങ്ക ഏറിഞ്ഞ എട്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കി താരം പുറത്താവുകയായിരുന്നു. ഈ സീസണില്‍ ഇത് നാലാം തവണയാണ് കുറഞ്ഞ സ്‌കോറില്‍ എല്‍എസ്ജി ക്യാപ്റ്റന്‍ പുറത്താവുന്നത്.
റിഷഭ് പന്ത് കഴിവുകള്‍ ധാരാളമുളള കളിക്കാരനാണ്. ഉടന്‍ തന്നെ പോയി റിവേഴ്‌സ് സ്വീപ് കളിക്കേണ്ട ആവശ്യമില്ല. എന്നിട്ടും അദ്ദേഹം അത് ചെയ്യുന്നു. അതുകൊണ്ടാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെ സുനില്‍ ഗവാസ്‌കര്‍ അസ്വസ്ഥനായത്. നേരിട്ടുളള ബാറ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാന്‍ പന്തിന് വളരെയധികം കഴിവുണ്ടെന്ന് അദ്ദേഹത്തിന് പോലുമറിയാം. അപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് ചെയ്യാത്തത്. എന്തുക്കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു രീതി തിരഞ്ഞെടുക്കുന്നത്, മനോജ് തിവാരി പറഞ്ഞു.
Read more
രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്‍സ് ജയമാണ് അവസാന ഓവറില്‍ എല്‍എസ്ജി നേടിയത്. ലഖ്‌നൗ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 178 റണ്‍സ് എടുക്കാനേ രാജസ്ഥാന് സാധിച്ചൂളളൂ. ജയ്‌സ്വാള്‍ (74), വൈഭവ് സൂര്യവംശി (34), റിയാന്‍ പരാഗ് (39) തുടങ്ങിയവര്‍ ആര്‍ആറിനായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ലഖ്‌നൗവിനായി എയ്ഡന്‍ മാര്‍ക്രവും (66), ആയുഷ് ബദോണിയും (50), അബ്ദുള്‍ സമദും (30) തിളങ്ങിയതോടെയാണ് അവര്‍ക്ക് രാജസ്ഥാനെതിരെ മികച്ച സ്‌കോര്‍ നേടാനായത്.