ദേശീയ കിക്ക് ബോക്സിംഗ്: സുവര്‍ണ്ണനേട്ടവുമായി വീണ്ടും ആകാശ് അനില്‍

പൂനെയില്‍ വെച്ചു നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫുള്‍ കോണ്‍ടാക്റ്റ് വിഭാഗത്തില്‍ ആകാശ് അനില്‍ വീണ്ടും സ്വര്‍ണ്ണം നേടി.  പങ്കെടുത്ത മുപ്പത്തിമൂന്ന് ഇനങ്ങളില്‍ ഇരുപത്തി ഒമ്പതിലും മെഡല്‍ കരസ്ഥമാക്കാന്‍ കേരളത്തിന് സാധിച്ചു. പതിനൊന്ന് സ്വര്‍ണ്ണം, ഏഴ് വെള്ളി, പതിനൊന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ നേട്ടം.

കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ കീഴില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയില്‍ നിന്ന് പങ്കെടുത്ത ആറുപേര്‍ ഒമ്പത് ഇനങ്ങളില്‍ മത്സരിക്കുകയും അഞ്ച് സ്വര്‍ണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ കരസ്ഥമാക്കുകയും ചെയ്തു.

കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്‍ സെക്രട്ടറി ഡോ. കെ.പി. നടരാജന്റെ നേതൃത്വത്തിലുള്ള ഇരുപത്തി ഒമ്പത് കായികതാരങ്ങള്‍ക്കു പുറമെ ടീം കോച്ച് കിരണ്‍ വി.എസ്സ് ടീം കോച്ചും മാനേജരായ കേരളാ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ പ്രസിഡന്റ് സന്തോഷ് കുമാര്‍, റഫറീസ് ആന്റ് ജഡ്ജസ്സ് ആയി സുവീഷ് വിശ്വനാഥന്‍ സോണല്‍ പി.എം. രതീഷ് കെ. രവീന്ദ്രന്‍, ശ്രീജിത്ത് ആര്‍, എന്നിവരുകൂടി ഉള്‍പ്പെടുന്ന തായിരുന്നു കേരളത്തിന്റെ സംഘം.

ആകാശ് അനിലും ആന്‍ മേരി ഫിലിപ്പും ക്ലോസ്സിംഗ് സെറിമണിയോടനുബന്ധിച്ചു നടന്ന പ്രകടനത്തോടെ പ്രൊഫഷണല്‍ ലെവല്‍ മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ഓപ്പണ്‍ ഇന്‍ഡ്യാ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാന്‍ കേഡറ്റ് വിഭാഗത്തിലും സീനിയര്‍ വുമണ്‍ വിഭാഗത്തിലും മെഡല്‍ കരസ്ഥമാക്കിയ ആന്‍ മേരി ഫിലിപ്പും മകന്‍ ക്രിസ് ജുബിനും നാഷണല്‍ മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിസ്സ് സ്വര്‍ണ്ണവും വെള്ളിയുമായി ഇരട്ടമെഡല്‍ കരസ്ഥമാക്കി. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ആന്‍ മേരി ആയിരുന്നു ഇരട്ടമെഡല്‍ സ്വന്തമാക്കിയത്. ലോ കിക്കിലാണ് ഇക്കുറി ആന്‍ മേരി സ്വര്‍ണ്ണം നേടിയത്.

എറണാകുളം വൈ.എം.സി.എ യില്‍ ഇന്റര്‍നാഷണല്‍ ബ്രൗണ്‍സ് മെഡലിസ്റ്റായ കിരണ്‍ വിഎസ്സിന്റെ കീഴിലാണ് അസോസിയേഷന്‍ പരിശീലനം നല്‍കുന്നത്.

Latest Stories

കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം

BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്‌ട്രേലിയക്ക് രാജകീയ എൻട്രി

സിപിഎമ്മിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നു; കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായെന്ന് സിപിഎം

BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം

ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല!; കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ നമ്മ മെട്രോ നിരക്കും ഇരട്ടിയാക്കാന്‍ അനുമതി; പോക്കറ്റടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു

BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി