ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. 90 മീറ്റിൽ അധികം ദൂരം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക്കിയോയിൽ നേടിയ സ്വർണം നിലനിർത്താനാണ് നീരജ് പാരീസിലിറങ്ങിയത്.
പാക് താരം അർഷാദ് നദീ(92.97) മീറ്റർ ദൂരം എറിഞ്ഞതോടെയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നീരജ് ചോപ്രയ്ക്ക് (89.45) മീറ്റർ കണ്ടെത്താനെ സാധിച്ചുള്ളൂ. ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗളാകുകയാണ് ഉണ്ടായത്. ജാവലിൻ ത്രോയിൽ ഇന്ത്യ-പാക്ക് പോരാട്ടമാണ് നടന്നത്. ഗ്രനെഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (88.54) മീറ്റർ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി. യോഗ്യതാറൗണ്ടിൽ 89.34 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.സീസണിൽ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്. നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.
എന്തായാലും ഒളിമ്പിക്സ് ഫൈനലിന് ശേഷം താരം അതിനിർണായകമായ ചില തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. ഒന്ന് തന്നെ അലട്ടികൊണ്ടിരിക്കുന്ന പരിക്കിൽ നിന്നൊരു മോചനമാണ്. അതിന് ആവശ്യമായ ശസ്ത്രക്രിയക്ക് വിധേയൻ ആകുക എന്നതാണ് ഏറ്റവും പ്രധാന തീരുമാനം. കുറെ നാളുകളായി പരിശീലനം പോലും നല്ല രീതിയിൽ നടത്താൻ പറ്റാതെ അടിവയറിലെ വേദന താരത്തെ ബുദ്ധിമുട്ടിക്കുന്നു. ഇത് ഒളിമ്പിക്സ് തയാറെടുപ്പിനെയും ഫൈനലിലുമൊക്കെ വിനയായി മാറിയിരുന്നു. അതിനാൽ തന്നെ ഉടനെ തന്നെ താരം ശസ്ത്രക്രിയയിലൂടെ പ്രശ്നങ്ങൾ മറികടക്കാൻ ഉദ്ദേശിക്കുന്നത്.
ഇത് കൂടാതെ 2019 മുതൽ ഇന്ത്യൻ തരത്തിനൊപ്പമുള്ള ജർമൻ പരിശീലകനായ ഡോ. ക്ലൗസ് ബാർട്ടോനൈറ്റ്സ് ആയിട്ടുള്ള പരിശീലക കൂട്ടുകെട്ടും താരം ഒഴിവാക്കും. പകരം പുതിയ പരിശീലകൻ എത്തും.