കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും നീരജ് ചോപ്ര പിന്മാറി, കാരണം

ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കിനെത്തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റിരുന്നു.

ഒറിഗോണിലെ ഫൈനലിനിടെ നീരജ് ചോപ്രയുടെ അടിനാഭിക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് അവസാന റൗണ്ടുകളില്‍ നീരജിന്റെ പ്രകടനത്തെ ബാധിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നീരജിന് 20 ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ലോക മീറ്റില്‍ വെള്ളി നേടിയത്. ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

നിലവിലെ ചാമ്പ്യന്‍ കൂടിയായ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം നേടിയ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി.

Latest Stories

'കണ്‍പീലികളും പുരികവും നരയ്ക്കാന്‍ തുടങ്ങി'; ആദ്യമായി അക്കാര്യം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്

'അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട'; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്

അത് താൻ അങ്ങോട്ട് ഉറപ്പിച്ചോ, സത്യം അറിഞ്ഞിട്ട് സംസാരിക്കണം; സുനിൽ ഗവാസ്‌കറിനെതിരെ ഋഷഭ് പന്ത്

'ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്'; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ, പ്രതിഷേധം