“ആക്രമണത്തിന് മുമ്പ് സിംഹം എപ്പോഴും ഒരു ചുവട് പുറകിലേക്ക് വയ്ക്കുമെന്ന് അവർ പറയുന്നു, ഒരു കായികതാരത്തിന്റെ ജീവിതത്തിലെ ഒരു തിരിച്ചടി അത്തരത്തിലുള്ളതാണെന്ന് ഞാൻ കരുതുന്നു ” ഇന്ത്യയുടെ ഒളിംബിക്സ് ജേതാവ് നീരജ് ചോപ്ര പറഞ്ഞ വാക്കുകളാണിത്.
നൂറ്റി ഇരുപത് കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്ത് ഒരു ഒളിമ്പിക് സ്വർണ്ണ മെഡൽനേടാൻ വർഷങ്ങൾ കാത്തിരിക്കുന്ന ഒരു ജനതയുടെ പ്രതീക്ഷകൾ പൂവണിഞ്ഞത് ആദ്യം അഭിനവ് ബിന്ദ്രയിലൂടെ ആയിരുന്നെങ്കിൽ അത്ലറ്റിക്സിൽ അത് നീരജിലൂടെ ആയിരുന്നു.
ഒളിമ്പിക്സ് വേദിയിൽ മുഴങ്ങിക്കേട്ട ജനഗാനമനക്ക് ശേഷം ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് നീരജ് ഇന്നലെ മത്സരിക്കാനിറങ്ങിയത്. പാവോ നുർമി ഗെയിംസിൽ ദേശിയ റെക്കോർഡോടെ തിരുത്തി വെള്ളിമെഡൽ നേട്ടത്തോടെ മടങ്ങിവരവ് താരം എന്തായാലും മോശമാക്കിക്കിയില്ല.
ഒളിംപിക്സിന് ശേഷം ഉണർന്ന ട്രാക്കിൽ 89.30 മീറ്റർ ത്രോയോടെയാണ് കരിയറിലെ മികച്ച ദൂരം എന്ന നേട്ടവും മെഡലും നീരജ് സ്വന്തമാക്കിയത്. വിദേശ രാജ്യങ്ങളിലാണ് കുറച്ചധികം നാളുകളായി താരം പരിശീലനം നടത്തി വന്നത്. 2020 ടോക്യോ ഒളിംപിക്‌സിൽ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ത്രോയോടെ നീരജ് സ്വർണ്ണം നേടിയിരുന്നു. തൻറെ അടുത്ത ലക്‌ഷ്യം 90 മീറ്റർ അപ്പുറം എറിയുന്നതാണെന്ന് നീരജ് പറഞ്ഞിരുന്നു. ഈ ഫോം തുടർന്നാൽ അടുത്ത് തന്നെ അതുണ്ടാകുമെന്ന് ഉറപ്പിക്കാം.
ലോകോത്തര താരങ്ങൾ പലരും പങ്കെടുത്ത മത്സരത്തിൽ ഫിൻലൻഡ് താരം ഒലിവർ ഹെലൻഡറാണ് സ്വർണ്ണമെഡൽ നേടിയത്.