പാരീസ് ഒളിംപിക്‌സിന്റെ ആറാം ദിനത്തില്‍ വൻ വിജയ കുതിപ്പിന് തയ്യാറെടുത്ത് ഇന്ത്യ. 50 മീറ്റര്‍ റൈഫിൾ ത്രീ പൊസിഷനില്‍ സ്വപ്നിൽ കുശാൽ ഫൈനല്‍ മത്സരിക്കാൻ ഇറങ്ങുന്നു. ഉച്ചക്ക് ഒരു മണിക്കാണ് ഈ മത്സരം ക്രമീകരിച്ചിരിക്കുന്നത്. ബാക്കി ഇവെന്റുകളായ ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു, എച്ച് പ്രണോയി എന്നിവര്‍ സിംഗിൾസിന് ഇന്ന് ഇറങ്ങും. ഇന്ത്യയുടെ പുരുഷ ഹോക്കി ടീമും ഇന്ന് കളത്തിലിറങ്ങും. ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ആറാം ദിനത്തിൽ ഒരു ഫൈനൽ മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഇവന്റാണ് അത്. മനു ഭക്കാർ, സെർബ്ജ്യോത് സിങ് നേടിയ മെഡലുകൾ മാത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. 39 ആം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്.
പുരുഷ ഹോക്കിയില്‍ ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് ബെല്‍ജിയത്തെ നേരിടും. ആദ്യത്തെ മൂന്ന് മത്സരവും ജയിച്ച് ഇതിനോടകം ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യ മികച്ച വിജയം പ്രതീക്ഷിച്ചാണ് ബെൽജിയത്തിനെ നേരിടുക. അർജന്റീനയുമായുള്ള മത്സരത്തിൽ ഇന്ത്യ അവസാന നിമിഷം ആയിരുന്നു സമനില ഗോൾ നേടിയിരുന്നത്. ഉച്ചക്ക് 1.30നാണ് ഈ മത്സരം ആരംഭിക്കുന്നത്. ബോക്‌സിങ്ങില്‍ വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ ഇന്ന് പ്രീ ക്വാര്‍ട്ടറിലിറങ്ങും. അമ്പെയ്ത്തില്‍ എലിമിനേഷന്‍ റൗണ്ടില്‍ പ്രവീണ്‍ ജാദവിന്റെ മത്സരം ഉച്ചക്ക് 2.30നാണ് ക്രമീകരിച്ചിരിക്കുന്നത്. ജയിച്ചാല്‍ പ്രവീണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 3.10ന് ആരംഭിക്കും. ഷൂട്ടിങ്ങില്‍ സിഫ്റ്റ് കൗറും, അഞ്ജും മൗഡ്ഗില്ലും 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ യോഗ്യതാ മത്സരത്തിനിറങ്ങും.
Read more
പുരുഷന്മാരുടെ ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക്‌സായ് രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും എച്ച് പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തിനിറങ്ങും. മറ്റുള്ള ഇനങ്ങളായ പുരുഷന്മാരുടെ 20കിലോ മീറ്റര്‍ നടത്ത മത്സരത്തില്‍ പരംജീത് സിങ് ബിഷ്ത്, ആകാശ്ദീപ് സിങ്, വികാഷ് സിങ് എന്നിവര്‍ ഇന്ന് മത്സരിക്കാനിറങ്ങും. ഗോള്‍ഫില്‍ ഗഗന്‍ജീത് ബുള്ളറും ശുഭാങ്കര്‍ ശര്‍മയും പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.