പാരീസ് ഒളിമ്പിക്സ്; 'നിരാശകളും പ്രതീക്ഷകളും ഒരുമിച്ച്'; നാലാം മെഡൽ നേടാൻ ഇന്ത്യ; സെമി ടിക്കറ്റ് നേടി ലക്ഷ്യ സെൻ

ഇന്ത്യ വലിയ പ്രതീക്ഷവെച്ച വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധുവിന്റെ കുതിപ്പ് അവസാനിച്ചു. രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടുള്ള സിന്ധുവില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും നിരാശപ്പെടുത്തി. മത്സരിച്ച രണ്ട് ഒളിമ്പിക്സിലും സിന്ധു മെഡലുകൾ നേടിയിരുന്നു. ഇത്തവണ കൂടി നേടിയിരുന്നെങ്കിൽ ഹാട്രിക്ക് മെഡലുകൾ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കാമായിരുന്നു. അതേ സമയം പുരുഷ ബാഡ്മിന്റണില്‍ എച്ച് പ്രണോയ്ക്കും വിജയിക്കുവാൻ സാധിച്ചില്ല. ഇന്ത്യയുടെ ബാഡ്മിന്റൺ പ്രതീക്ഷ ഇനി ലക്ഷ്യ സെനിലൂടെയാണ്. ഇന്ത്യയുടെ ബാഡ്മിന്റൺ ചരിത്രത്തിൽ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ താരമാണ് ലക്ഷ്യസേൻ. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെന്‍ ചെന്നിനെ 2-1നു ലക്ഷ്യ മറികടക്കുകയായിരുന്നു.

ഒളിംപിക്‌സിന്റെ എട്ടാം ദിനമായ ഇന്ന് ഷൂട്ടിങില്‍ വീണ്ടും മെഡൽ നേടാനാകും എന്ന വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഷൂട്ടിങിലും അമ്പെയ്ത്തിലുമാണ് ഇന്ത്യക്കു മെഡല്‍ സാധ്യതകളുള്ളത്. ഷൂട്ടിങ്ങിൽ രണ്ട് മെഡൽ നേടിത്തന്ന മനു ഭക്കാർ ആണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. മൂന്നാം മെഡൽ നേടി ഹാട്രിക്ക് നേടാനാണ് താരത്തിന്റെ ലക്ഷ്യം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് താരം ഇറങ്ങുക. അമ്പെയ്ത്തിലും ഇന്ത്യക്കു മെഡല്‍ മല്‍സരമുണ്ട് അതിൽ ഭജന്‍ കുമാര്‍, ദീപിക കുമാരി എന്നിവരാണ് മല്‍സരിക്കുക. സെമിയിൽ വിജയിച്ച് ഫൈനലിൽ മത്സരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.

ഗോള്‍ഫ്, സെയ്‌ലിങ്, ബോക്‌സിങ് എന്നിവയിലും ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങുന്നുണ്ട്. ഷൂട്ടിങില്‍ പുരുഷന്‍മാരുടെ 75 കിഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിഷാന്ത് ദേവ് ഇന്ന് ഇറങ്ങും. ഒളിമ്പിക്സിലെ എട്ടാം ദിനത്തിൽ നിന്നുമായി ഇന്ത്യ 3 വെങ്കല മെഡലുകൾ മാത്രമാണ് നേടിയിരിക്കുന്നത്. എല്ലാ മെഡലുകളും ഷൂട്ടിങില്‍ നിന്നായിരുന്നു. ഷൂട്ടിങില്‍ യോഗ്യതാ മല്‍സരങ്ങളോടെയാണ് എട്ടാം ദിനത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ തുടങ്ങുക. നിലവിൽ മെഡൽ പട്ടികയിൽ 47 ആം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ