Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

ഗ്രൗണ്ട് യുദ്ധക്കളമായി; താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; നാണം കെട്ട് കായിക ലോകം

, 8:04 pm

ഒരു ഭാഗത്ത് മനോഹര കളിയുടെ പെരുങ്കളിയാട്ടം നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് മറ്റൊരു കളിയില്‍ അടിയുടെ പൊടിപൂരം. ബാസ്‌ക്കറ്റ് ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ മൈദാനമധ്യത്ത് കയ്യാങ്കളിയിലേര്‍പ്പെട്ടത് കായിക ലോകത്തിന് നാണക്കേടുണ്ടാക്കി. ഓസ്‌ട്രേലിയ-ഫിലിപ്പീന്‍സ് മത്സരത്തിനിടെ നടന്ന സംഘര്‍ഷം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടറിലാണ് സംഭവം. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ അവശേഷിക്കെയാണ് ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും കയ്യാങ്കളിയിലെത്തിയത്. 79-48 എന്ന സ്‌കോറിനു മത്സരം ഓസ്‌ട്രേലിയ ലീഡ് ചെയ്യുന്ന സമയത്ത് ഓസ്‌ട്രേലിയന്‍ താരത്തെ കൈയ്യേറ്റം ചെയ്ത ഫിലിപ്പൈന്‍സ് താരമാണ് സംഭവം തുടങ്ങിയത്. ഓസ്‌ട്രേലിയന്‍ താരം ഫിലിപ്പൈന്‍സ് താരത്തെ തിരിച്ചടിച്ചതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.

ഫിലിപ്പൈന്‍ അരീനയില്‍ ഇരുപത്തിരണ്ടായിരം കാണികള്‍ക്ക് മുമ്പില്‍ വെച്ചാണ് കായിക ലോകത്തെ മൊത്തം നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. ഫിലിപ്പൈന്‍സിന്റെ റോജര്‍ റേ പോഗോയ് ഓസ്‌ട്രേലിയയുടെ ക്രിസ് ഗൗള്‍ഡിംഗിനെ തള്ളി താഴെയിട്ടതോടെയാണ് സംഭവങ്ങള്‍ ആരംഭിച്ചത്. ഓസ്‌ട്രേലിയയുടെ ഡാനിയേല്‍ കിക്കേര്‍ട് പോഗോയെ നിലത്തടിച്ചതോടെ കോര്‍ട്ട് യുദ്ധക്കളമായി മാറുകയായിരുന്നു.

ഇരു ടീമുകളിലായി 13 കളിക്കാരയാണ് ഇന്നലെ ഫിബ പുറത്താക്കിയത്. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസ്‌ട്രേലിയ 89-53നു മത്സരം വിജയിച്ചു.

Advertisement