നിലവിലെ മോശം പ്രകടനം; എണ്ണമറ്റ കിരീട നേട്ടങ്ങളിലേക്ക് നയിച്ച കൊറിയന്‍ പരിശീലകനുമായുള്ള കരാര്‍ റദ്ദാക്കി പി.വി സിന്ധു

ടോക്കിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശം നല്‍കിയ ദക്ഷിണ കൊറിയന്‍ പരിശീലകന്‍ പാര്‍ക് തെയ് സാങ്ങുമായുള്ള കരാര്‍ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു റദ്ദാക്കി. നിലവിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ചുമതലയൊഴിയുകയാണെന്ന കാര്യം പാര്‍ക് തന്നെയാണ് അറിയിച്ചത്. ഒപ്പം മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.

പി.വി സിന്ധുവുമായി എന്റെ ബന്ധത്തെ കുറിച്ച് പലരും ചോദിച്ചിരുന്നു. അടുത്തിടെ സിന്ധു കളിച്ച എല്ലാ മത്സരങ്ങളിലും മോശം കളിയാണ് പുറത്തെടുത്തത്. അതില്‍ ഞാന്‍ കൂടി ഉത്തരവാദിയാണെന്ന് കരുതുന്നു. പരിശീലക മാറ്റം നന്നാകുമെന്ന് അവള്‍ ആഗ്രഹിച്ചു. ആ തീരുമാനത്തിനൊപ്പം ഞാനും നില്‍ക്കുന്നു.

അടുത്ത ഒളിമ്പിക്‌സ് വരെ അവള്‍ക്കൊപ്പമുണ്ടാകില്ലെന്നതില്‍ വിഷമമുണ്ട്. ഇനി അകലെനിന്നാകും എന്റെ പിന്തുണ. എനിക്ക് പിന്തുണ നല്‍കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു- അദ്ദേഹം പറഞ്ഞു.

നാല് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടങ്ങള്‍, സയിദ് മോദി ഇന്റര്‍നാഷനല്‍, സ്വിസ് ഓപണ്‍, സിംഗപ്പൂര്‍ കിരീടങ്ങള്‍ എന്നിവക്ക് പുറമെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം, ടോകിയോ ഒളിമ്പിക്‌സ് വെങ്കലം എന്നിവയും നേടാന്‍ സിന്ധു നേടിയത് പാര്‍ക്കിന്റെ പരിശീലനത്തിന്‍ കീഴിലാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു