Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

അര്‍ഹതപ്പെട്ടത് ഉടന്‍ നിങ്ങളെ തേടിയെത്തും; കരോളിന

, 5:27 pm

റിയോ ഒളിമ്പിക്സിലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും സിന്ധുവിന് എതിരാളി കരോളിനാ മാരിനായിരുന്നു. രണ്ടു തവണയും സിന്ധു മാരിന് മുന്നില്‍ പതറി. മത്സരങ്ങള്‍ കടുക്കുമ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദം വേറെ തലങ്ങളിലായിരുന്നു. അത് തെളിക്കുന്നതായി മാറി  ഏഷ്യന്‍ ഗെയിംസില്‍ ഫൈനലില്‍ സിന്ധു പരാജയപ്പെട്ടതിന് ശേഷം താരത്തെ തേടിയെത്തിയ കരോളിനയുടെ സന്ദേഷം

”കരിയറില്‍ സിന്ധുവിന് എല്ലാ ആശംസകളും നല്‍കുന്നു. ഒളിമ്പിക്സ് മെഡലും ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുമടക്കം അര്‍ഹതപ്പെട്ടതെല്ലാം ഉടനെ നിന്നെ തേടിയെത്തും. എല്ലാ ശക്തിയും നേരുന്നു, എന്റെ പിന്തുണ എന്നും ഒപ്പമുണ്ട്.” വീഡിയോ സന്ദേശത്തില്‍ കരോളിനാ മാരിന്‍ പറയുന്നു.

സിന്ധുവും മാരിനും തമ്മിലുള്ള സൗഹൃദത്തെ പറ്റി മാരിന്‍ വിശദീകരിക്കുന്നതിങ്ങനെ. ” കോര്‍ട്ടിന് പുറത്ത് ഞങ്ങള്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളാണ്. പരസ്പരമുള്ള പോരാട്ടമായതിനാല്‍ പലപ്പോഴും എതിരെ വരാറുണ്ട്. ഒളിമ്പിക്സിന് ശേഷം ഞങ്ങള്‍ക്കിടയില്‍ സൗഹൃദം രൂപപ്പെട്ടു. ടൂര്‍ണമെന്റുകള്‍ക്കിടിയില്‍ പരസ്പരം കാണുമ്പോള്‍ ആലിംഗനം ചെയ്യുകയും കാര്യങ്ങള്‍ അന്വേഷിക്കാറുമുണ്ട്”, കരോളിന പറഞ്ഞു

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ തായ്പേയുടെ തായി സു യിംഗിനുവാണ് സിന്ധുവിനെ തോല്‍പിച്ചത്. നേരിട്ടുളള സെറ്റുകളില്‍ ആയിരുന്നു സിന്ധുവിന്റെ തോല്‍വി. ഇതോടെ സിന്ധുവിന്റെ നേട്ടം വെള്ളിയിലൊതുങ്ങി. സ്‌കോര്‍: 21-13, 21-16

Advertisement