ഫുട്‌ബോള്‍ ലോക കപ്പിന് പിന്നാലെ മറ്റൊരു കായിക മാമാങ്കത്തിനും കരുക്കള്‍ നീക്കി ഖത്തര്‍!

ഫുട്‌ബോള്‍ ലോകകപ്പ് വിജയകരമായി നടക്കുമ്പോള്‍ മറ്റൊരു കായിക മാമാങ്കത്തിനും ഖത്തര്‍ കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ട്. 2036ലെ സമ്മര്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനാണ് ഖത്തര്‍ നീക്കങ്ങള്‍ നടത്തുന്നത്.

2024 ല്‍ പാരീസിലും 2028 ല്‍ ലോസ് ഏഞ്ചല്‍സിലും 2032 ല്‍ ബ്രിസ്‌ബേനിലുമാണ് ഒളിംപിക്‌സ് നടക്കുന്നത്. 2016ലെയും 2020ലെയും ഒളിംപിക്‌സിന് ആതിഥേയത്വം പ്രതീക്ഷിച്ച് ഖത്തര്‍ മുന്നോട്ട് വന്നിരുന്നെങ്കിലും മരുഭൂമിയിലെ വേനല്‍കാല താപനിലയെ കുറിച്ചുള്ള ആശങ്ക കാരണം ഷോര്‍ട്ട് ലിസ്റ്റില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.

ഭൂഖണ്ഡം തിരിച്ചാണെങ്കില്‍ 2036 ലെ ഒളിംപിക്‌സിന് ഏഷ്യയില്‍ നിന്നുള്ള ഖത്തറിന് വേദിയാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ഇതുവരെയുള്ള വിജയമാണ് ഇതിന് ഖത്തറിന് കരുത്താകുന്നത്. നീക്കങ്ങള്‍ അനുകൂലമായാല്‍ ഒളിംപിക്‌സ് ആതിഥേയരാകുന്ന ആദ്യ ഇസ്ലാമിക രാജ്യമാകും ഖത്തര്‍.

അതേസമയം, 2019 ലെ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചതും 2030 ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്നതും ഖത്തറാണ്. ഇതും ഖത്തറിന് ഗുണകരമാകും.

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്